അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡഡേഴ്സിന് പുതിയ ഭരണ സമിതി
പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസഡേഴ്സിന് 2024- 2026 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി കർത്തൃദാസൻ പാസ്റ്റർ ഷിൻസ് പി റ്റി, വൈസ് പ്രസിഡന്റായി കർത്തൃദാസൻ പാസ്റ്റർ അജീഷ് ക്രിസ്റ്റഫറിനെയും, സെക്രട്ടറിയായി ബ്രദർ ബിനീഷ് ബി പി, ജോയിന്റ് സെക്രട്ടറിയായി കർത്തൃദാസൻ പാസ്റ്റർ സിജു മാത്യു, ട്രഷറായി കർത്തൃദാസൻ പാസ്റ്റർ പ്രവീൺ ബി എന്നിവരെയും, ഇവാഞ്ചലിസ്സം കൺവീനറായി കർത്തൃദാസൻ പാസ്റ്റർ പവീൻ ജോർജ്, ചാരിറ്റി കൺവീനറായി ബ്രദർ ജോയൽ മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.
അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി.