അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവൻഷൻ പറന്തലിൽ 2025 ജനുവരി 27 തിങ്കൾ മുതൽ ഫെബ്രുവരി 2 ഞായർ വരെ
വാർത്ത: മീഡിയ ടീം
അടൂർ-പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 27 തിങ്കൾ മുതൽ ഫെബ്രുവരി 2 ഞായർ വരെ അടൂർ-പറന്തൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ജനുവരി 27 തിങ്കൾ വൈകിട്ട് ആറിനു നടക്കുന്ന പൊതുസമ്മേളനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ റ്റി ജെ സാമുവേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ടി ജെ ശാമുവേൽ, ഐസക് ചെറിയാൻ,ജോർജ് പി ചാക്കോ, സ്റ്റാൻലി ജോർജ്, കെ.സി.ജോൺ, ഷിബു തോമസ്, രാജൻ ജോർജ്, ജോൺ തോമസ്, ജോസഫ് ഡാനിയേൽ, എബ്രഹാം ഉണ്ണൂണ്ണി, പി.ജി.വർഗീസ് എന്നിവർ മുഖ്യപ്രഭാഷകരാണ്.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ. ഐസക് വി മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി കെ ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ് തുടങ്ങിയവർ ഉൾപ്പെടെയുള്ള ദൈവദാസൻമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
പാസ്റ്റർ സുനിൽ സോളമൻ നേതൃത്വം നൽകുന്ന അസംബ്ലീസ് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷ നയിക്കും.
പകൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രത്യേക യോഗങ്ങളും വൈകിട്ട് 6 മുതൽ 9 വരെ പൊതു യോഗങ്ങളും നടക്കും. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പകൽ വിശേഷാൽ യോഗങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 9 ന് സൺഡേ സ്കൂൾ വാർഷിക സമ്മേളനവും ഉച്ചയ്ക്ക് 2 ന് ക്രൈസ്റ്റ് അംബാസിഡേഴ്സ് (യുവജന വിഭാഗം) വാർഷിക സമ്മേളനവും നടക്കും. ഫെബ്രുവരി 4 ഞായർ രാവിലെ 9 മണിക്ക് പൊതുസഭായോഗം ആരംഭിക്കും. തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർ ടി.ജെ.സാമുവേൽ ചെയർമാനും പാസ്റ്റർ തോമസ് ഫിലിപ്പ് ജനറൽ കൺവീനറും ആയി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു.
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 റവന്യൂ ജില്ലകൾ ഉൾപ്പെടുന്നതാണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ.
ഈ ജില്ലകളിൽ നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികൾ ജനറൽ കൺവൻഷനിൽ സംബന്ധിക്കുവാൻ എത്തിച്ചേരും. ആയിരത്തിലധികം സഭകളാണ് മലയാളം ഡിസ്ട്രിക്ടിലുള്ളത്. മലയാളം ഡിസ്ട്രിക്ടിനെ മൂന്നു മേഖലകളായും അമ്പത്തിയാറ് സെക്ഷനുകളായും തിരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡിലെ 8 ഡിസ്ട്രിക്റ്റ് കൗൺസിലുകളിൽ ഒന്നാണ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ.
Comments are closed, but trackbacks and pingbacks are open.