ഏ. ജി ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 ന് തുടങ്ങും
പെരുമ്പാവൂർ: അസംബ്ലി സ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തരമേഖല കൺവൻഷൻ ഏപ്രിൽ 14 മുതൽ 16 വരെ പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.
തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളാണ് ഉത്തരമേഖലയിൽ ഉൾപ്പെടുന്നത്. പതിനാല് സെക്ഷനുകളിലായി 240 ലധികം സഭകൾ അസംബ്ലിസ് ഓഫ് ഗോഡിന് ഉത്തരമേഖലയിൽ ഉണ്ട്.
കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി ഈ മേഖലയിൽ പ്രവർത്തിക്കുകയും ഉത്തര മേഖലയുടെ ഡയറക്ടറുമായ പാസ്റ്റർ.ബാബു വർഗീസിൻ്റെ നേതൃത്വത്തിലാണ് കൺവൻഷൻ നടക്കുക.
വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ. റ്റി.ജെ സാമുവൽ, പാസ്റ്റർ കെ.ജെ തോമസ് കുമിളിയും പകൽ യോഗങ്ങളിൽ പാസ്റ്റർ. തോമസ് ഫിലിപ്, പാസ്റ്റർ പി.കെ ജോസ്, പാസ്റ്റർ പി ബേബി, റവ. റ്റി.എ. വർഗീസ് എന്നിവരും പ്രസംഗിക്കും
വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗവും ശനി 10മുതൽ 1 മണി വരെ പെനിയേൽ ബൈബിൾ സെമിനാരിയിൽ വച്ച് പവർ കോൺഫ്രൻസും ഞായർ 10 മുതൽ 1 മണി വരെ പൊതു ആരാധനയും നടക്കും. നൂറ് കണക്കിന് വിശ്വാസികളും ശുശ്രുഷകൻമാരും ഈ യോഗങ്ങളിൽ പങ്കെടുക്കും.പാസ്റ്റർ ഷാജി സാമുവൽ സുനിൽ സോളമൻ എന്നിവരുടെ നേത്യത്വത്തിൽ ഉത്തരമേഖല ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നല്കും.
കൺവൻഷൻ്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപികരിച്ചു.
ജനറൽ കൺവീനേഴ്സ്: പാസ്റ്റർ റ്റി. റ്റി. ജേക്കബ് എർണാകുളം, പാസ്റ്റർ ഷിബു ഫിലിപ് കട്ടപ്പന, പാസ്റ്റർ. സി.ജെ. സാമുവൽ, തൃശ്ശൂർ.
ലോക്കൽ കോർഡിനേറ്റർ: പാസ്റ്റർ മാത്യു കോരുത് പെരുമ്പാവൂർ.
ഫൈനാൻസ്: പാസ്റ്റർ.എം.റ്റി. സൈമൺ എർണാകുളം, പാസ്റ്റർ. എഡ്വിൻ ജോസ് അടിമാലി. പാസ്റ്റർ. ജോബി ജോസഫ് കുമിളി, പാസ്റ്റർ. റോയിസൺ ജോണി.
പ്രാർത്ഥന: പാസ്റ്റർ. പി റ്റി. കുഞ്ഞുമ്മൻ, ആലുവ
തിരുവത്താഴം: പാസ്റ്റർ. പ്രസാദ് കോശി തൊടുപുഴ, പാസ്റ്റർ. ജോൺ മാത്യു
ഓഫറിങ്ങ്: പാസ്റ്റർ. ഇ.ജി. ജോസ് കുന്നംകുളം.
സ്‌റ്റേജ് അറേജ്മെൻറസ്: പാസ്റ്റർ. പ്രാകാശ് ജോൺ ചാലക്കുടി.
ലൈറ്റ്, സൗണ്ട് & പന്തൽ പാസ്റ്റർ മാത്യു കോരുത്, പാസ്റ്റർ ജെ. ജോസഫ് മുവാറ്റുപുഴ.
വോളൻ്റിയേഴ്സ്: പാസ്റ്റർ. എം.വി. ജോമോൻ ഇടുക്കി
ഫുഡ് & അക്കമഡേഷൻ: പാസ്റ്റർ.ഷിജു വർഗീസ് നെടുംകണ്ടം, പാസ്റ്റർ. എൻ.ജി. രാജു.
ട്രാൻസ്പോർട്ടേഷൻ: പാസ്റ്റർ. ജോബി ജോസഫ്, പാസ്റ്റർ വിൻസൻ്റ് സാം. പബ്ലിസിറ്റി & മീഡിയ: പാസ്റ്റർ ഷിൻസ് പീ.റ്റി.
ഈ കമ്മറ്റിയോടൊപ്പം വിവിധ സെക്ഷനുകളിൽ നിന്ന് ദൈവദാസൻമാരും വിശ്വാസികളും ചേർന്ന് പ്രവർത്തിക്കുന്നു.