ആശ്വാസമായി ഏ ജി മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ

പുനലൂർ: ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഡയറക്ടർ സുനിൽ പി വർഗീസിന്റെയും, ട്രഷറാർ ബിജു ഡാനിയേലിന്റെയും ഉത്സാഹത്താൽ കോവിഡ് മഹാമാരിയും ലോക്ക് ഡൗണും നിമിത്തവും, കനത്ത മഴയിൽ ദുരിതത്തിലായ തീരദേശ മേഖലകളിലെ ശുശ്രുഷകർക്കും വിശ്വാസികൾക്കുമായി ആയിരത്തി അഞ്ഞുറു ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.
ബ്രദർ. സുനിൽ പി. വർഗീസിന്റെ അധ്യക്ഷതയിൽ മുൻ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ. തോമസ് ഫിലിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
തീരദേശ മേഖലയിലും, ഹൈറേഞ്ചിലും, മലയോര മേഖലയിലുമുള്ള ശുശ്രുഷകരേയും വിശ്വാസികളേയും മാത്രം സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചതെങ്കിലും മുൻ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. റ്റി. ജെ. ശാമുവേൽ ഈ കർമ്മ പദ്ധതിയെ കുറിച്ച് അറിഞ്ഞ ഉടനെ താനും തന്റെ സഹോദരി പുത്രി യും കൂടി 800 കിറ്റുകൾക്ക് വേണ്ട സാമ്പത്തിക സഹായം തന്നതിനാലാണ് തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള നമ്മുടെ പാഴ്സനേജുകളിലും, നിർദ്ധനരായ വിശ്വാസികളുടെ ഭവനങ്ങളിലും കിറ്റുകൾ നൽകി
ഈ പദ്ധതി ഇത്രയും വിജയകരമാകാൻ കാരണമായാത് . മുൻ ഡിസ്ട്രിക്ട് സെക്രട്ടറി റവ.തോമസ് ഫിലിപ്പിന്റെ സാമ്പത്തിക സഹായവും , നിർദ്ദേശങ്ങളും ശ്രദ്ധേയമായി. ഇവരെ കൂടാതെ സഹോദരൻമാരായ സുനിൽ പി വർഗീസും ബിജു ഡാനിയേലും,
മാത്യു കുര്യൻ പത്തനാപുരവും ,അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ. ജോസ് റ്റി ജോർജും, കോട്ടയം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ. ജെ. സജിയും, മുൻ ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ. പി. ബേബിയും, മാവേലിക്കര ഫസ്റ്റ് ഏ. ജി യിലെ ചില കുടുംബങ്ങളുമാണ് ഈ പ്രവർത്തനങ്ങളിൽ സാമ്പത്തികമായി സഹായിച്ചത് .പന്ത്രണ്ടു ലക്ഷം രൂപ ആവശ്യമായിരുന്ന പദ്ധതിയിൽ സഹായത്തിനായി ഇവരെ എല്ലാം ദൈവം ഒരുക്കി.
കിറ്റുകൾ പായ്ക്ക്ചെയ്യുന്നതിനും, വിതരണത്തിനും
കഠിനാധ്വാനം ചെയ്ത മാവേലിക്കര സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ. റ്റി. ജി. ശാമുവേൽ,സെക്രട്ടറി പാസ്റ്റർ. സതീശൻ, പാസ്റ്റർ. തീമൊത്തി വിതരണത്തിനായി വാഹന ക്രമീകരണം ചെയ്ത പാസ്റ്ററുമാരായ ജെ. സജി, ജോസ് റ്റി. ജോർജ്, റ്റി. ജി ശാമുവേൽ, ആര്യനാട് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ. സ്റ്റുവേർട്ട്, കാഞ്ഞിരപ്പള്ളി സെക്ഷൻ പ്രസ്ബിറ്റർ ബ്ലസ്സൺ ജോൺ,ബിനു കലയപുരം, മാത്യു കുര്യൻ പത്തനാപുരം,ജോൺസൻ വർഗീസ് അടൂർ,ബിജു ഡാനിയേൽ എറണാകുളം, സുനിൽ പി വർഗീസുമാണ്.
കോവിഡ് നിമിത്തം ബുദ്ധിമുട്ട് അനുഭവിക്കുന്ന പാസ്റ്റേഴ്സിനും,സൺഡേ സ്കൂൾ പഠിക്കുന്ന കുട്ടികളുടെ വീടുകളിലും സാമ്പത്തിക സഹായം ചെയ്യുവനുള്ള ക്രമീകരണമാണ് സൺഡേ സ്കൂളിന്റെ അടുത്ത പദ്ധതി.
സുനിൽ പി വർഗീസ്(ഡയറക്ടർ) ബാബു ജോയി(സെക്രട്ടറി), ബിജു ഡാനിയേൽ (ട്രഷറാർ ) എന്നിവർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ കമ്മിറ്റിയ്ക്ക് നേതൃത്വം നൽകുന്നു.
