സെൻട്രൽ ഡിസ്ട്രിറ്റ് ഓഫ് സൗത്ത് ഇന്ത്യാ എ.ജിക്ക് പുതിയ ഭാരവാഹികൾ; റവ. പോൾ തങ്കയ്യ വീണ്ടും സൂപ്രണ്ട്

ബെംഗളൂരു: സെൻട്രൽ ഡിസ്ട്രിറ്റ് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് അറുപത്തിനാലാമത് വാർഷിക കോൺഫറൻസ് ബാംഗ്ലൂർ കണ്ണൂരു ഫുൾ ഗോസ്പൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വെച്ച് ഇന്ന് രാവിലെ 10 മണി മുതൽ 1 മണി വരെ നടന്നു. പ്രസ്തുത മീറ്റിംഗിൽ വച്ച് പുതിയ ഭരണസമിതിയുടെ തെരെഞ്ഞെടുപ്പും നടന്നു.
ജനറൽ പ്രസ്ബിറ്റർ ആയി റവ: ബി. ജസ്റ്റിൻ ജോൺ, റവ. പോൾ തങ്കയ്യ (സൂപ്രണ്ട്), റവ: ടി ജെ ബെന്നി (അസിസ്റ്റന്റ് സൂപ്രണ്ട്), റവ: ക്യുന്റിലൻ (സെക്രട്ടറി), റവ: കെ വി മാത്യു (ട്രഷറർ), റവ: ഡാനിയേൽ ക്കുട്ടി കമ്മിറ്റിമെമ്പർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഇനി വരുന്ന മൂന്നു വർഷം കർണാടക & ഗോവ എ ജി ഡിസ്ട്രിക്ടിനെ ഈ ദൈവദാസന്മാർ നയിക്കും..
