കുവൈറ്റിൽ വീണ്ടും തീപിടുത്തം. ഒരു മലയാളി കുടുംബത്തിലെ 4 പേർ പുക ശ്വസിച്ച് മരണമടഞ്ഞു

അബ്ബാസിയ: കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങി താമസിക്കുന്ന അബ്ബാസിയായിലെ ബിൽഡിംഗിൽ ജൂലൈ 19 വെള്ളിയാഴ്ച്ച രാത്രി 9 മണിക്ക് ഉണ്ടായ തിരുവല്ല നീരേറ്റുപുരം സ്വദേശികളായ ശ്രീ മാത്യുവും ഭാര്യ ലിനി എബ്രഹാമും, ഇവരുടെ രണ്ട് മക്കളുമാണ് പുക ശ്വസിച്ച് മരണമടഞ്ഞു.
അവധിക്ക് നാട്ടിൽ പോയ ശേഷം ജൂലൈ 19 വെള്ളിയാഴ്ച്ചയാണ് നാട്ടിൽ നിന്നും മടങ്ങി വന്നത്. എ സി യിൽ നിന്നുമാണ് തീ പടർന്നതെന്ന് കരുതുന്നു. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ബിൽഡിംഗിലാണ് ഇവർ താമസിച്ചിരുന്നത്.
ഇക്കഴിഞ്ഞ ജൂൺ 12 നാണ് മംഗഫിലുള്ള എൻ ബി റ്റി സി കമ്പനിയുടെ ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 50 പേർ മരണമടഞ്ഞത്.
