ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു എ ഇ റീജിയൻ സൺഡേ സ്കൂൾ അസോസിയേഷൻ സെമിനാർ മെയ് 10 ശനിയാഴ്ച ദുബായിൽ

ദുബായ്: യുഎഇ റീജിയൻ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ സൺഡേ സ്കൂൾ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, മാതാപിതാക്കൾക്കും വേണ്ടി നടത്തുന്ന ഏകദിന സെമിനാർ മെയ് 10 ശനിയാഴ്ച ദുബായ് ട്രിനിറ്റി ചർച്ചിനു സമീപമുള്ള ദുബായ് ഇംഗ്ലീഷ് സ്പീക്കിംഗ് സ്കൂൾ ഹാളിൽ വെച്ച് നടക്കും.
രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടക്കുന്ന സെമിനാറിൽ പ്രധാന സെഷൻ പാസ്റ്റർ എബ്രഹാം മന്ദമരുതിയും വിദ്യാർത്ഥികൾക്കായുള്ള സെഷൻ പാസ്റ്റർ റിബി കെന്നത്തും നയിക്കും.
“Be Fruitful-ഫലമുള്ളവരാകുക (ഫിലേമോൻ 1:11) എന്നതാണ് സെമിനാറിൻ്റെ ചിന്താവിഷയം.
കൂടുതൽ വിവരങ്ങൾക്ക് :-
പാസ്റ്റർ.ബ്ലെസ്സൻ ജോർജ് (Region Sunday School Director)
0568891733
ബ്രദർ.ബ്ലെസ്സൻ ലൂക്കോസ് (Region Sunday School Secretary)
0559008546

Comments are closed, but trackbacks and pingbacks are open.