77-ാം മത് സ്ഥാപക ദിനം; വിപുലമായ പരിപാടികളുമായ് സംസ്ഥാന പി.വൈ പി.എ

വാർത്ത: മോൻസി മാമ്മൻ

എഴുപത്തിയേഴാമത് സ്ഥാപകദിനത്തോട് അനുബന്ധിച്ചു വിപുലമായ പരിപാടികളുമായി കേരള സ്റ്റേറ്റ് പിവൈപിഎ._

പി വൈ പിഎ സ്ഥാപക ദിനമായ ഓഗസ്റ്റ് 30 തിന് രാവിലെ കേരള സ്റ്റേറ്റ് പിവൈപിഎയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ സ്നേഹക്കൂട് ഭവന നിർമാണ പദ്ധതിയുടെ ഒൻപതാമത് ഭവനത്തിന്റെ തറക്കല്ലിടൽ മാരാമണ്ണിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഷിബുനെടുവേലിൽ ദാനമായി നൽകിയ ഭൂമിയിൽ ഐപിസി യു കെ – അയർലൻഡ് റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ബേബി സ്പോൺസർ ചെയ്യുന്ന ഭവനത്തിന്റെ തറക്കല്ലിടൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് നിർവഹിക്കും._

അന്നേ ദിവസം വൈകുന്നേരം സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ പിവൈപിഎ ഇന്നലെ ഇന്ന് നാളെ ടോക്ക് ഷോ വെണ്ണികുളം പവർവിഷൻ സ്റ്റുഡിയോ കോംപ്ലക്സിൽ നടക്കും. ചർച്ചയിൽ പാസ്റ്റർ കെ സി ജോൺ, പാസ്റ്റർ അനിൽ കൊടിത്തോട്ടം, മുൻ എംഎൽഎ രാജു എബ്രഹാം, ഡോ. വിനിൽ പോൾ, റിക്സൺ ഇടത്തിൽ എന്നിവർ പങ്കെടുക്കും._

ഓഗസ്റ്റ് 31ന് മേഖല പിവൈപിഎകളുമായി സഹകരിച്ചു കേരളത്തിലുടനീളം പിവൈപിഎ പ്രവർത്തകർ ആശുപത്രികളിൽ സൗജന്യ രക്തദാനം നടത്തും, അതിനോടൊപ്പം കേരളത്തിലെ വിവിധ ആശുപത്രികളിൽ മേഖല പിവൈപിഎകളുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണവും നടക്കും.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.