Surprises are better than promises
വിവാഹ ശേഷമുള്ള ഒരു മാസത്തെ അവധി കഴിഞ്ഞ് വിനുവിന് തിരിച്ച് അറബി നാട്ടിലേക്ക് പോവാനുള്ള ദിവസങ്ങൾ അടുത്തു തുടങ്ങി. എന്നാൽ വിനുവും അനുരാധയും അടുത്തറിഞ്ഞ് സ്നേഹിച്ച് തുടങ്ങുമ്പോഴേക്കുമുള്ള ആ തിരിച്ചുപ്പോക്കിനോട് പൊരുത്തപ്പെടാൻ വിനുവിനെ പോലെ തന്നെ അനുരുധയ്ക്കും കഴിഞ്ഞിരുന്നില്ല.
“വിനു ഏട്ടാ കല്ല്യാണം കഴിഞ്ഞ് ഇത്രയും നാളായില്ലെ അതുമല്ല ഏട്ടൻെറ ലീവും തീരാറായി, നമുക്ക് എവിടെയെങ്കിലും ഒരുമിച്ച് ഒരു യാത്ര പോവാം എന്നൊക്കെ പറഞ്ഞിരുന്നതല്ലെ, ഇനി എപ്പോഴാ എന്നെ കൊണ്ടുപോവുന്നേ?”
മനസ്സിൽ സങ്കടവുമായി അൽപ്പം ദേഷ്യം മുഖത്തുക്കാട്ടി അനുരാധ വിനുവിനോട് ചോദിച്ചു.
“അനുമോളെ കല്ല്യാണം കഴിഞ്ഞ് ഇത്രയും ദിവസം നമ്മൾ ബന്ധുവീടുകളിൽ എല്ലാം വിരുന്നിനും മറ്റും പോയിരുന്നത്തല്ലെ പിന്നെവിടന്നാ സമയം കിട്ടിയത്”.
“എന്നാലും അടുത്ത ആഴ്ച്ചയല്ലെ വിനു ഏട്ടൻ പോകുന്നത് അതിനുള്ളിൽ എവിടെയെങ്കിലും പോവാം നമുക്ക് ഒന്നോ രണ്ടോ ദിവസം മതി എന്താ?”
“നീ ഒന്നു മിണ്ടാതിരുന്നേ അനു പോകുന്നതിനുമുമ്പ് എനിക്ക് കുറേ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്”
“വിനു ഏട്ടൻ തിരിച്ചു പോയാൽ പിന്നെ ഏട്ടൻ വരുന്നതു വരെ ഓർത്തിരിക്കാൻ എനിക്കും എന്തെങ്കിലും വേണ്ടെ?”
“നീ ഒന്നു പോയെ അനു നിൻ്റെ വർത്തമാനം കേട്ടാൽ തോന്നും ഞാൻ അവിടെ അടിച്ചുപ്പൊളിക്കാൻ പോവുകയാണെന്ന്……….ദേ എനിക്കു ദേഷ്യം വരുന്നുണ്ട് ടോ”
അനുമോൾ വിഷമത്തോടെ അതെല്ലാം ഉള്ളിലൊതുക്കി അടുക്കളയിലേക്ക് പോയി.
പിന്നെ വിനു പോകുന്നതുവരെ അവൾ അതിനെ കുറിച്ച് സംസാരിച്ചത്തേയില്ല.
വിനു പേകുന്നതിൻെറ തലേ ദിവസം അവൻെറ അമ്മയും അനുവും കൂടി വിനുവിന് കൊണ്ടു പോവാനുള്ള സാധനങ്ങളെല്ലാം പെട്ടിയിലാക്കുന്ന തിരക്കിലാണ്. അതെല്ലാം കഴിഞ്ഞ് അവൾ മുറിയിൽ ചെന്ന് വിനുവിനോട് ചോദിച്ചു
“ഇനി എപ്പോഴാ വിനു ഏട്ടൻ മടങ്ങി വരുന്നത്…..?”
“രണ്ടു വർഷം കഴിഞ്ഞ്”. വിനു പറഞ്ഞു തീരുമ്പോഴേക്കും എപ്പോഴത്തേയും പോലെ സങ്കടം ഉള്ളിൽ അടക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞു.
“കരയല്ലേടീ പെണ്ണെ രണ്ടു വർഷം ഇതാ പറയുമ്പോഴേക്കും പോവില്ലെ നീ കരഞ്ഞാൽ പിന്നെ ഞാൻ എങ്ങനാ സമാധാനത്തോടെ പോകുന്നെ”. വിനു അവളെ മാറോട് ചോർത്തുകൊണ്ട് പറഞ്ഞു.
“അനുമോളെ നീ ഒരു കാര്യം ചെയ്യ് നാളെ ഞാൻ പോകുമ്പോൾ നീ നിൻെറ വീട്ടിൽ പോയിനിൽക്ക് കുറച്ച് ദിവസം. അമ്മയോട് ഞാൻ പറഞ്ഞോളാം”.
എന്നും പറഞ്ഞ് അവൻ തന്നെ അവളുടെ എല്ലാ സാധനങ്ങളും ഒരു ബാഗിലാക്കി.
പിറ്റേന്ന് രാവിലെ നേരത്തേ എഴുനേറ്റ് അനു അമ്പലത്തിൽ പോയി എല്ലാ ദൈവങ്ങളോടും വിനുവിനായി പ്രാർത്തിച്ച് വീട്ടിൽ തിരിച്ചെത്തിയതും അവിടെ വിനുവും കൂട്ടുകാരൻ പ്രവീണം സംസാരിച്ചു നിൽക്കുന്നു. അനു അവിടെ എത്തിയതും വിനു പ്രവീണിനോട് പറഞ്ഞു.
“എടാ പ്രവീ ഞാൻ പോകുമ്പോൾ നീ അനുവിനെ വീട്ടിൽ കൊണ്ടുപോയി വിടണം ട്ടോ…..”
” അയ്യടാ എനിക്ക് വേണ്ടി ആരും ബുദ്ധിമുട്ടണം എന്നില്ല എനിക്ക് ഒറ്റയ്ക്ക് പോകാൻ അറിയാം”.
അനു ഉടനടി വിനുവിന് മറുപടിയും നൽകി.
“നോക്കടാ പ്രവീ ദേഷ്യം വരുമ്പോൾ ഇവളുടെ മുഖം കാണാൻ എന്നാ വിർത്തിക്കേടാ അല്ലെ……….”
വിനു വീണ്ടം അനുവിനെ കളിയാക്കാൻ തുടങ്ങി.
അപ്പൊഴേക്കും അനുവിനെ വിനുവിൻെറ അമ്മ ഉള്ളിൽ നിന്നു വിളിച്ചു
“മോളെ അവന് 12 മണിക്കാണ് ഫ്ലൈറ്റ് അപ്പോ ഒരു 9 മണിക്ക് ഇറങ്ങണം നമുക്ക് വേഗം കഴിക്കാൻ ഉണ്ടാക്കണം”.
അമ്മ പറഞ്ഞതനുസരിച്ച് അവൾ വേഗം പണികൾ ചെയ്തു തുടങ്ങി.
ഭക്ഷണമൊക്കെ കഴിച്ചുകഴിഞ്ഞ് വിനു പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. കല്ലാണം കഴിഞ്ഞ് ഇതുവരെ ഒന്നു സ്നേഹിച്ചു കൊതി തീർന്നിട്ടു പോലുമില്ല. അപ്പോഴേക്കും അവളെ തനിച്ചാക്കി വിനു പോവുകയായി. ഇതെല്ലാം ഓർത്ത് അനുമോളുടെ ഹൃദയമിടിപ്പ് വർധിക്കാൻ തുടങ്ങി,മനസ്സ് മുഴുവനും സങ്കടം പടന്നു കൊണ്ടിരിക്കുന്നു. താൻ കരഞ്ഞാൽ അത് പോവുന്ന നേരത്ത് തൻ്റെ വിനു ഏട്ടന് വിഷമമാവും എന്നു കരുതി അനുമോൾ കരഞ്ഞില്ല.
അപ്പോഴേക്കും അമ്മ വിളിച്ചു പറഞ്ഞു
“മോനെ പോകാനുള്ള വണ്ടി വന്നൂ”.അതു കേട്ടതും
“ഞാൻ ഇപ്പോൾ വരാം വിനു ഏട്ടാ” എന്നു പറഞ്ഞ് അവൾ അടുക്കളയിലേക്ക് ഓടി. അവിടെ ചെന്നവൾ പൊട്ടി കരഞ്ഞു.
എല്ലാവരോടും യാത്ര പറഞ്ഞ് അമ്മയോട് അനുഗ്രഹവും വാങ്ങി വണ്ടിയിൽ കേറാൻ നേരം വിനു അനുവിനെ തിരക്കി.
“അനുമോളെ ദേ മോൻ വിളിക്കുന്നു”. അമ്മ ഒച്ചത്തിൽ വിളിച്ചു പറഞ്ഞു.
അതു കേട്ടതും കരച്ചിലടക്കുവാൻ കഴിയാതെ അനുമോൾ അടുക്കളയിൽ നിന്നും ഓടി വന്ന് വിനുവിനെ കെട്ടിപിടിച്ചു.
“ടീ അനു മതി കരച്ചിൽ നിർത്ത് വാ വന്ന് വണ്ടിയിൽ കയറ്”.
മുഖത്ത് സന്തോഷത്താൽ വിടർന്ന പുഞ്ചിരിയൊടെ വിനു അനുവിൻെറ ചെവിയിൽ പറഞ്ഞു.
നിറഞ്ഞെഴുകിയ കണ്ണുകൾ മെല്ലെ തുറന്നുകൊണ്ട് അവൾ പതിയെ ചോദിച്ചു “എങ്ങോട്ട്…….?”
“കല്ലാണത്തിനുമുമ്പ് പാസ്പോർട്ട് ഉണ്ടോ എന്നു ചോദിച്ചതും, കല്ല്യാണ ശേഷം അത് വാങ്ങിച്ചതും ഇവിടത്തെ അലമാരയിൽ വച്ച് പൂട്ടാൻ അല്ല നിന്നെ എൻെറ കൂടെ കൊണ്ടുപോകാനാ……….”
വിനു പറഞ്ഞത് വിശ്വസിക്കാനാവാതെ എല്ലാവരുടെ മുന്നിലും നാണത്തോടെ അനുമോൽ തലതാഴ്ത്തി നിന്നു.
വിനു അവളുടെ തല മെല്ലെ ഉയർത്തിക്കൊണ്ട് അവളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു
“നിന്നെ ഇഷ്ട്ടപ്പെട്ട് കല്ലാണം കഴിച്ചത് ഇങ്ങനെ ഇവിടെ ഒറ്റയ്ക്കാക്കി പോവാനല്ല. ഈ ഭൂമിയിൽ എവിടെ പോയാലും ഞാൻ സന്തോഷമായിരിക്കണം എങ്കിൽ ഇനിമുതൽ നീയും എൻെറ കൂടെ വേണം. പിന്നെ നിൻെറ മുഖത്ത് ഇപ്പോഴുള്ള ഈ സന്തോഷം കാണാൻ വേണ്ടിയാണ് ഞാൻ ഇതുവരെ ഈ കാര്യം നിന്നോട് പറയാത്തിരുന്നത്………”
വിവാഹം എന്നത് വെറുമൊരു താലി ചരടിൻെറ ബന്ധം മാത്രമല്ല. എങ്ങനെയുള്ള കല്ല്യാണമായാലും അവിടെ ഇരുവർക്കും ഇടയിൽ സ്നേഹം, സന്തേഷം, ഒത്തൊരുമ്മ, ദേഷ്യം മറ്റ് എല്ലാം വികാരങ്ങളും ഉണ്ടെങ്കിൽ മാത്രമേ അവർക്ക് പരസ്പരം സന്തോഷകരമായി ജീവിക്കുവാൻ കഴിയുകയുള്ളൂ…………..
……
കടപ്പാട്