വിഷാദം ഒരു രോഗമോ? അതോ അവസ്ഥയോ?
വിഷാദം ഒരു രോഗമോ? അതോ അവസ്ഥയോ?*
(Sr.Leena-Christalonemyhope)
വിഷാദരോഗവും അതിന്റെ അനന്തരഫലങ്ങളും കൂടുന്ന ഈ നാളുകളിൽ നാം നമ്മെ ശീലിപ്പിയ്ക്കേണ്ട കുറെ ശീലങ്ങൾ ഉണ്ട്.
ജീവിതത്തിൽ സുഖം മാത്രമല്ല ദു:ഖവും ഉണ്ടെന്നും വിജയവും പരാജയവും ഉണ്ടെന്നും സ്വീകരണവും തിരസ്ക്കരണവും ഉണ്ടെന്നും നമ്മുടെ മനസ്സിനെ പഠിപ്പിച്ചിരിയ്ക്കണം.
നമ്മുടെ മനസ്സിനെ ആരോഗ്യത്തോടെ കാക്കേണ്ടതു നാമാണു. മറ്റു വ്യക്തികളെ (അതാരായാലും) ഇതിനായി ചുമതലപ്പെടുത്തരുത്. നമ്മുടെ ആരോഗ്യത്തെക്കുറിച്ചു നമുക്കില്ലാത്ത ഉത്തരവാദിത്തം മറ്റുള്ളവർക്കുണ്ടാകുമെന്നു നാം തെറ്റിദ്ധരിയ്ക്കയുമരുത്.
ഓരോ വ്യക്തിയുടേയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആ വ്യക്തിയിൽ മാത്രം അധിഷ്ഠിതമായ കാര്യങ്ങളാണു. അപ്പോൾ ജീവിതത്തിലെ ജയപരാജയങ്ങൾക്കു ഒരു പരിധിവരെ ആ വ്യക്തി മാത്രമായിരിയ്ക്കും ഉത്തരവാദി. എന്നാൽ ഒരു മലയുണ്ടെങ്കിൽ അവിടെ ഒരു താഴ്‌വരയും കാണുമെന്നതുപോലെ ജീവിതത്തിൽ എല്ലാ അവസ്ഥകളും കടന്നു വരുമെന്നു ഓരോരുത്തരും മനസ്സിലാക്കണം. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി പല കാര്യങ്ങൾ ചെയ്ത് നിലനിർത്തുന്നതുപോലെ സ്വന്തം മനസ്സിനെ പ്രതിരോധശേഷിയുള്ളതാക്കി നിലനിർത്തേണം. ഓരോ ദിവസവും എന്തെങ്കിലും ജീവിതപാഠങ്ങൾ നമുക്കു കിട്ടുന്നുണ്ട്. അതിൽ നല്ലതും ചീത്തയും കാണും. നാളെ നമ്മുടെ നന്മയ്ക്ക് കാരണമാകാവുന്ന പാഠങ്ങൾ ചേർത്തുപിടിയ്ക്കേണം. മറ്റുള്ളവ കളയേണം. അല്ലെങ്കിൽ നമ്മുടെ മനസ്സ് ‘ഓവർലോഡ്’ ആയിപ്പോകും.
നമ്മെ സഹായിയ്ക്കാൻ ആദ്യം കഴിയുന്നതു വേറെ ആരെക്കാളിലും നമുക്ക് തന്നെയാണു. അതിനായി നമ്മെ സഹായിയ്ക്കുന്നതാകട്ടെ നമ്മുടെ മനസ്സും! എന്തൊക്കെ നഷ്ടപ്പെട്ടാലും നമ്മുടെ മനസ്സിന്റെ ശക്തി എത്ര ആഴത്തിൽ നിന്നും നമ്മെ പുറത്തു കൊണ്ടു വരും. മറിച്ച്, എല്ലാം ഉണ്ടെങ്കിലും മനസ്സു കൈവിട്ടുപോയാൽ ജീവിതം തന്നെ കൈവിട്ടുപോകുന്ന അവസ്ഥ വരും. അതുകൊണ്ടു ആരോഗ്യമുള്ള മനസ്സിനെ വാർത്തെടുക്കാം.
ആദ്യം നമ്മെ രക്ഷിയ്ക്കാം! കൂടെ മറ്റു പ്രീയപ്പെട്ടവരേയും!
സ്നേഹത്തോടെ നിങ്ങളുടെ സ്നേഹിത ലീന❤️
(പഴമൊഴി – ” രോഗം വന്നിട്ട് ചികിൽസിയ്ക്കുന്നതിനേക്കാൾ നല്ലത് വരാതെ സൂക്ഷിയ്ക്കുന്നതാണു” )
കടപ്പാട്: Malayalee Pentecostal Free Thinkers – MPFT
പോസ്റ്റിന്റെ പൂർണ രൂപം താഴെ