ചൈനയിൽ കോവിഡ് വാര്‍ത്ത പുറത്തുവിട്ട ഷാങ് ജയിലില്‍ മരണത്തോട് അടുക്കുന്നു എന്ന് റിപ്പോർട്ട്

കോവിഡിന്റെ തുടക്കത്തിൽ നിറംപിടിപ്പിച്ച പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചായിരുന്നു ചർച്ചകൾ കൂടുതലും. ചൈനയിലെ വുഹാൻ ലാബിൽ നിന്ന് കൊറോണ വൈറസ് ചോർന്നു എന്ന നിഗമനം വിശ്വാസയോഗ്യമാണെന്നും ഇക്കാര്യം കൂടുതൽ അന്വേഷിക്കേണ്ടതാണെന്നും യു എസിലെ നാഷനൽ ലബോറട്ടറി റിപ്പോർട്ട് നൽകിയിരുന്നു.

എന്തായാലും ചൈനയിലെ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തക ജയിലിൽ മരണത്തിന്റെ വക്കിലെന്ന് കുടുംബം. അവളുടെ ആരോഗ്യസ്ഥിതി മോശമാണെന്നും മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ജയിലിൽ നിരാഹരം കിടക്കുന്ന 30കാരിയായ ഷാങ് ഷാൻ ആണ് മരണത്തോട് മല്ലടിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈനയിലെ വുഹാനിൽ നിന്ന് ഷാങ് കോവിഡ് വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. കോവിഡ് വ്യാപനത്തിൽ സർക്കാരിനെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി വിഡിയോകളും പുറത്തുവിട്ടു. ഇതിനുപിന്നാലെ മേയില്‍ ഷാങ്ങിനെ ജയിലിലടച്ചു. കലാപത്തിന് ആഹ്വാനം ചെയ്യുകയും പ്രശ്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് ഡിസംബറോടെ 4 വർഷം ജയിൽശിക്ഷ വിധിക്കുകയായിരുന്നു.

ഷാങ്ങിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അവൾ അധികകാലം ജീവിക്കില്ലെന്നും സഹോദരൻ ഷാങ് ജു പറഞ്ഞു. ‘ഷാങിന്റെ ഭാരം കുറഞ്ഞുവരുകയാണ്. നാസൽ ട്യൂബ് വഴി ഇപ്പോൾ നിർബന്ധിതമായി ഭക്ഷണം നൽകുകയാണ്. അവളുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയില്ല. വരാനിരിക്കുന്ന ശൈത്യകാലത്തെ അവൾ അതിജീവിക്കുമെന്ന് തോന്നുന്നില്ല’–ഷാങ് ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ഷാങിന് ആവശ്യമായ വൈദ്യചികിത്സ നൽകണമെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങൾക്കെതിരായ ലജ്ജാകരമായ ആക്രമണമാണ് ഷാങ്ങിന്റെ തടങ്കൽ എന്ന് ആംനെസ്റ്റി പ്രവർത്തകൻ വെൻ ലീ പറഞ്ഞു. നിരവധി മാധ്യമസ്ഥാപനങ്ങളും മനുഷ്യാവകാശ സംഘടനകളും ഷാങിന്റെ മോചനത്തിനായി ശബ്ദമുയർത്തുണ്ട്.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.