കർണാടക സ്വദേശിയായ ഫാ.റോബർട്ട് റോഡ്രിഗസ് എന്ന വൈദികനും അഫ്ഗാനിസ്ഥാനിലെ ബമിയാനില്‍ തുടരുന്നു: അഫ്ഗാനില്‍ നിന്നും ജാര്‍ഖണ്ഡ് സ്വദേശിയായ ജെസ്യൂട്ട് വൈദികന്റെ സന്ദേശം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഭീകരര്‍ പിടിച്ചെടുത്തതിനെത്തുടർന്ന് രാജ്യത്തെ ദയനീയ സാഹചര്യം വിവരിച്ച് അഫ്ഗാനിസ്ഥാനിലെ ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് മേധാവിയും ജാര്‍ഖണ്ഡ് സ്വദേശിയുമായ ഫാ. ജെറോം സിക്വേരയുടെ സന്ദേശം. രാജ്യത്തെ സ്ഥിതിഗതികൾ കുഴഞ്ഞുമറിഞ്ഞു മാറുന്ന ദയനീയ സ്ഥിതിയാണ് ഉള്ളതെന്ന് അദ്ദേഹം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും എഴുതിയ സന്ദേശത്തില്‍ പറയുന്നു. ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് ഇതിനകം നിർത്തിവച്ചിട്ടുണ്ട്. തങ്ങളുടെ ദൌത്യമേഖലകളിലെ എല്ലാ ശുശ്രൂഷകരുടെയും ജീവനക്കാരുടെയും പ്രവർത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു, എല്ലാവരും അവരായിരിക്കുന്ന ഭവനങ്ങളിലോ സമൂഹങ്ങളിലോ കഴിയുകയാണ്. ഫാ. സെക്വേര കുറിച്ചു.

കർണാടക സ്വദേശിയായ ഫാ.റോബർട്ട് റോഡ്രിഗസ് എന്ന ജെസ്യൂട്ട് വൈദികനും അഫ്ഗാനിസ്ഥാനിലെ ബമിയാനില്‍ തുടരുകയാണ്. യുഎൻ ഏജൻസികളുടെ സഹായത്തോടെ അദ്ദേഹത്തെ ബാമിയാനിൽ നിന്ന് കാബൂളിലേക്ക് മാറ്റാൻ സാധ്യമായ വഴി തങ്ങള്‍ തേടുകയാണ്. തങ്ങളുടെ സുരക്ഷയ്ക്കായുള്ള പ്രാർത്ഥനകൾക്ക് നന്ദി പറയുന്നുവെന്നും തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്നും ഫാ. സെക്വേര പ്രസ്താവിച്ചു. അതേസമയം ഇരുവരും സുരക്ഷിതരാണെന്ന് ദക്ഷിണേഷ്യയിലെ ജെസ്യൂട്ട് കോൺഫറൻസ് പ്രസിഡന്റ് ഫാ സ്റ്റാനി ഡിസൂസ പ്രസ്താവിച്ചു. തങ്ങള്‍ അവരുമായി ബന്ധപ്പെടുന്നുണ്ടെന്നും അന്താരാഷ്ട്ര വിദഗ്ധരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാന്‍ സൃഷ്ട്ടിച്ച അരക്ഷിതാവസ്ഥയില്‍ ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് സംഘടനയും പ്രവര്‍ത്തനം നിര്‍ത്തിയതോടെ കൂടുതല്‍ അവതാളത്തിലാകുകയാണ് അഫ്ഗാനിലെ നൂറുകണക്കിന് ജീവിതങ്ങള്‍.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.