കൊറോണ വെെറസ് വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് വാൾസ്ട്രീറ്റ് ജേണൽ

യു.എസ് ഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ ലബോറിട്ടറിയാണ് പഠനം നടത്തിയത്.

വാഷിംഗ്ടൻ: കൊറോണ വെെറസ് വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് വാൾസ്ട്രീറ്റ് ജേണൽ. യു.എസ് ഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ ലബോറിട്ടറിയാണ് പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന വേണമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

2020 മെയിലാണ് കാലിഫോർണിയയിലെ ലോറൻസ്​ ലിവ്​മോർ നാഷണൽ ലബോറട്ടറി​ ഇതിനെ കുറിച്ചുള്ള പഠനം നടത്തിയത്​. അമേരിക്കൻ മുൻ പ്രസിഡൻ്റ്​ ഡോണൾഡ്​ ട്രംപ് ​അധികാരമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു പഠനം നടത്തിയത്.

കൊറോണ വൈറസിന്റെ ജീനുകളെ പഠനവിധേയമാക്കിയാണ്​ റിപ്പോർട്ട്​ തയാറാക്കിയതെന്നും വാൾസ്​ട്രീറ്റ്​ ജേണൽ പറയുന്നു. വൈറസ്​ വുഹാനിലെ ലാബിൽ നിന്ന്​ ചോർന്നതാകാം അല്ലെങ്കിൽ ​മൃഗങ്ങളിൽ നിന്ന്​ വൈറസ്​ മനുഷ്യരിലേക്ക്​ പകർന്നതാകാമെന്നാണ് യുഎസ്​ രഹസ്യാന്വേഷണ ഏജൻസികൾ മുന്നോട്ട്​ വയ്ക്കുന്ന രണ്ട്​ സാധ്യതകൾ.

ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ 2019 നവംബറില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി യുഎസ് അന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്‌തിരുന്നു.

https://www.wsj.com/articles/u-s-report-concluded-covid-19-may-have-leaked-from-wuhan-lab-11623106982

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.