മിഷനറി ജാനറ്റ് സജി ഫൗൺഡേഷൻ 100 കോവിഡ് – വിധവമാർക്ക് സാമ്പത്തിക സഹായം നല്കുന്നു

കോഡ് ബാധിച്ച് മരിച്ച പാസ്‌റ്റേഴ്സിൻ്റെ ഭാര്യമാർക്കുള്ള പ്രതിമാസ സഹായം ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിച്ച് അയക്കുക

മിഷനറി ജാനറ്റ് സജിയുടെ ഓർമ്മക്ക് 100 കോവിഡ് – വിധവമാർക്ക് സാമ്പത്തിക സഹായം

കഴിഞ്ഞ മാസം മുംബയിൽ വച്ച് കർതൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ട മിഷനറി ജാനറ്റ് സജിയുടെ പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാൻ പാസ്റ്റർ സജി മാത്യുവും സുഹൃത്തുക്കളും ചേർന്ന് വിപുലമായ പദ്ധതികൾ നടപ്പിലാക്കുന്നു. ജാനറ്റ് സജി മാത്യു ഫൗണ്ടേഷനായിരിക്കും ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. “സ്ത്രീകളാൽ സ്ത്രീകൾക്കുവേണ്ടി ” എന്ന ആപ്തവാക്യത്തോടെ സ്ത്രീകളുടെ സാമൂഹിക സമ്പത്തീക ആത്മീയ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി വിപുലമായ പദ്ധതികളാണ് പ്ലാൻ ചെയ്യുന്നത്.

കോവിഡ് ബാധിച്ച് മരണമടഞ്ഞ 100 ദൈവദാസന്മാരുടെ ഭാര്യമാർക്ക് പ്രതിമാസം 3000 രൂപയുടെ സാമ്പത്തിക സഹായം നൽകുന്നതാണ് പ്രധാന പദ്ധതി. കൂടാതെ 24 മണിക്കൂർ പ്രവർത്തനസജ്ജമായ ഒരു ആംബുലൻസ് സർവീസ് ആരംഭിക്കും. ഈ രണ്ടു പദ്ധതികളും ജൂലൈ 17ന് ജാനറ്റിൻ്റെ ജന്മദിനത്തിൽ ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യും. ഒപ്പം ജാനറ്റ് സജി മാത്യുവിനെക്കുറിച്ചുള്ള ഒരു ഓർമ്മ പുസ്തകത്തിൻ്റെ പ്രകാശനവും അന്ന് നടക്കും.

കോഡ് ബാധിച്ച് മരിച്ച പാസ്‌റ്റേഴ്സിൻ്റെ ഭാര്യമാർക്കുള്ള പ്രതിമാസ സഹായം ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിച്ച് അയക്കുക.

PH: 9930199223

https://forms.gle/ZrmxwH9ifhq8wrHb8

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.