2015 ൽ ഒരു മത വിഭാഗത്തിനു വേണ്ടി മാത്രം, അവർ സ്വന്തമായി ഉണ്ടാക്കിയ 80:20 അനുപാതം റദ്ദാക്കി ഹൈക്കോടതി
ഈ വലിയ അനീതി മനസ്സിലാക്കി, ഈ അന്യായം റദ്ദ് ചെയ്ത ബഹുമാനപ്പെട്ട ഹൈക്കോടതിയെ കേരളത്തിലെ ക്രിസ്ത്യാനികൾ നന്ദിയോടെ സ്മരിക്കുന്നു.
തിരുവന്തപുരം: ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന്യൂനപക്ഷ പദവി കൊടുത്തിട്ടുള്ളൂ. ക്രിസ്ത്യൻ, മുസ്ലിം, സിക്ക്, ജൈന, ബുദ്ധ, പാഴ്സി വിഭാഗങ്ങളാണവ. ഈ ആറ് വിഭാഗങ്ങൾക്ക് ഇന്ത്യയിൽ എവിടെയും ന്യൂനപക്ഷ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കും. ഇതിൽ കേരളത്തിൽ പ്രധാനമായും ഉള്ളതു ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളാണ്. ഭരണഘടന പ്രാബല്യത്തിൽ വന്നതു മുതൽ ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങളുണ്ട്. പ്രധാനമായും ഇതു ലക്ഷ്യം വയ്ക്കുന്നതു ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണമാണ്. ഭൂരിപക്ഷ കടന്നുകയറ്റം മൂലം ഈ ചെറുവിഭാഗങ്ങളുടെ മൂല്യങ്ങളും പാരന്പര്യങ്ങളും വിശ്വാസങ്ങളും നശിപ്പിക്കപ്പെടാതിരിക്കാനും അവർ അവരുടെ മൂല്യങ്ങളിൽ ഇവിടെ നിലനിൽക്കാനും അവ വളർത്താനുമുള്ള സാഹചര്യമാണ് അവകാശമായി ലഭ്യമാക്കിയിട്ടുള്ളത്.
ഇന്ത്യയിലുടനീളം വിവിധ സംസ്ഥാനങ്ങൾക്കു കീഴിൽ ന്യൂനപക്ഷ ക്ഷേമത്തിനായി വകുപ്പുകളും നിലവിലുണ്ട്. ഇതിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും വർഷാവർഷം തുക വകയിരുത്തുകയും ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ വിചിത്രവും പക്ഷപാതപരവും അനീതിപരവുമായ പ്രവണതകളും പ്രവർത്തനങ്ങളുമാണു കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് നിലവിൽ നടപ്പിലാക്കികൊണ്ടിരുന്നത്.
അതിലേറ്റവും വിചിത്രവും, കഴിഞ്ഞ ആറു വർഷമായി കേരളത്തിലെ ക്രിസ്ത്യാനികൾ ശക്തമായി ഉന്നയിച്ചതും, 80 20 എന്ന അനുപാതത്തിനു എതിരെയാണ്.
80:20
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെല്ലാം പ്രത്യേകിച്ചു ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ്, യുവജനങ്ങൾക്കായുള്ള പിഎസ്സി, ബാങ്ക്, റെയിൽവേ തുടങ്ങിയവയിലേക്കുള്ള മത്സരപരീക്ഷകൾക്കുള്ള സൗജന്യ കോച്ചിംഗ് സെന്ററുകൾ അനുവദിക്കുന്നതിലും അവിടെ പ്രവേശനം നൽകുന്ന കുട്ടികളുടെ എണ്ണത്തിലും തുടങ്ങി മറ്റു പദ്ധതികൾ എല്ലാം അനുവദിക്കുന്നത് 80:20 എന്ന അനുപാതത്തിലാണ്.
അതായത് 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി, സിക്ക് തുടങ്ങിയ അഞ്ച് മത വിഭാഗങ്ങൾക്കും ആയിട്ടാണ്. ഇത് കേരളത്തിൽ മാത്രം അന്യായമായി സ്വീകരിക്കുന്ന അനുപാതമാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കേന്ദ്രസർക്കാരിലും ഇത്തരത്തിലുള്ള ഒരു അനുപാതം ഒരു പദ്ധതികളിലും സ്വീകരിച്ചിട്ടില്ല. കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിൽ മാത്രം ആണ് ഈ അനുപാതം സ്വീകരിച്ചിരിക്കുന്നത്.
ക്രിസ്ത്യൻ നാമധാരികളുടെ പേരിലുള്ള ന്യൂനപക്ഷ സ്കോളർഷിപ്പുകളായ മദർ തെരേസ സ്കോളർഷിപ്പ്, ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് തുടങ്ങിയവ പോലും 80:20 (മുസ്ലിം: മറ്റ് മത ന്യൂനപക്ഷങ്ങൾ) എന്ന അനുപാതത്തിലാണു നൽകുന്നത്.
80:20 അനുപാതം വന്ന വഴി
2008 നവംബർ ആറിന് മുസ്ലിം പെൺകുട്ടികൾക്കായി സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപ്പെന്റ് ലഭ്യമാക്കുന്ന മുസ്ലിം ഗേൾസ് സ്കോളർഷിപ്പ് എന്ന പദ്ധതി കോളജ് വിദ്യാഭ്യാസ വകുപ്പിൽനിന്നു ലഭ്യമാക്കാൻ കേരള സർക്കാരിന്റെ പൊതുഭരണ (ന്യൂനപക്ഷ സെൽ) വകുപ്പിൽനിന്ന് ഉത്തരവായി. 2009 മുതൽ കൊടുക്കാൻ തുടങ്ങിയ ഈ സ്കോളർഷിപ്പിൽ മുൻകാല പ്രാബല്യംകൊണ്ടുവരികയും 2008 മുതൽ അർഹരായ കുട്ടികളെ ഉൾപ്പെടുത്തുകയുമുണ്ടായി. 2011 ജനുവരി ഒന്നിന് കേരളത്തിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കപ്പെട്ടു.
♦️ഇതിനോട് അനുബന്ധമായി പ്രസ്തുത മുസ്ലിം ഗേൾസ് സ്കോളർഷിപ്പ് പദ്ധതി കോളജ് വിദ്യാഭ്യാസ വകുപ്പിൽനിന്നു ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിലേക്കു മാറ്റപ്പെട്ടു. ഇതു ശ്രദ്ധയിൽപ്പെട്ട വിവിധ ന്യൂനപക്ഷ വിഭാഗങ്ങളും ചില ജനപ്രതിനിധികളും മറ്റു ന്യൂനപക്ഷങ്ങളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചതിന്റെ ഭാഗമായി 2011 ഫെബ്രുവരി 22-ന് പ്രസ്തുത പദ്ധതിയിൽ 20 ശതമാനം ലത്തീൻ/പരിവർത്തിത ക്രിസ്ത്യാനികൾക്കുമായി അനുവദിക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക സർക്കാർ അനുവദിക്കുകയും പുതിയ പുതിയ ക്ഷേമപദ്ധതികൾ നടപ്പിൽ വരുകയും ചെയ്തു. എന്നാൽ വളരെ കൗശലപൂർവം ഒരു പ്രത്യേക സ്കോളർഷിപ്പിനു മാത്രമായി സ്വീകരിച്ച 80:20 അനുപാതം മറ്റു പദ്ധതികളിലേക്കു ഭരണാധികാരികളും ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യംചെയ്തവരും നടപ്പിലാക്കി. ഈ അനുപാതം പലതരത്തിലാണു മാറ്റപ്പെട്ടത്.
♦️2011 ഫെബ്രുവരി 22-ന് ഒരു പദ്ധതിയിൽ 80:20 (മുസ്ലിം: ലത്തീൻ/പരിവർത്തിത ക്രിസ്ത്യൻ) എന്നായിരുന്നെങ്കിൽ 2013 ജൂലൈ നാലിന് ഇറങ്ങിയ കുട്ടികൾക്കുള്ള കരിയർ ഗൈഡൻസ് പദ്ധതിയുടെ സർക്കാർ ഉത്തരവിൽ 80:20 (മുസ്ലിം: ക്രിസ്ത്യൻ) എന്നായി പിന്നീട്. 2015 ജൂൺ എട്ടിന് ഇറങ്ങിയ ഐടിഐ വിദ്യാർഥികൾക്കുള്ള ഫീ-റീബോൾഡ്മെന്റ് പദ്ധതിയുടെ സർക്കാർ ഉത്തരവിൽ 80:20 (മുസ്ലിം: മറ്റ് മതന്യൂനപക്ഷങ്ങൾ) എന്ന തലത്തിലേക്കു രഹസ്യ സ്വഭാവത്തോടെ നടപ്പിലാക്കുകയാണുണ്ടായത്. ഉദ്യോഗസ്ഥരുടെ അറിവോടെതന്നെ ക്രൈസ്തവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളെ വളരെ തന്ത്രപൂർവം കവർന്നെടുത്തു കൊള്ളമുതൽ ആസ്വദിക്കുന്ന വകുപ്പായി നാം നികുതികൊടുത്തു വളർത്തുന്ന ഒരു സർക്കാർ വകുപ്പ് മാറ്റപ്പെട്ടതു കേരളചരിത്രത്തിലെ തന്നെ കറുത്ത ഒരു അധ്യായമാണ്.
ഈ വലിയ അനീതി മനസ്സിലാക്കി, ഈ അന്യായം റദ്ദ് ചെയ്ത ബഹുമാനപ്പെട്ട ഹൈക്കോടതിയെ കേരളത്തിലെ ക്രിസ്ത്യാനികൾ നന്ദിയോടെ സ്മരിക്കുന്നു.
കേരളത്തിലെ ന്യൂനപക്ഷ, അനീതിക്കെതിരെ അതിശക്തമായി, പ്രതികരിക്കുകയും, ഇതിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് അക്ഷീണം പ്രവർത്തിക്കുകയും ചെയ്ത അമൽ സിറിയക്കിനും, ഇതിനായി നിയമയുദ്ധം നടത്തിയ അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതുക്കലിനും അഭിനന്ദനങ്ങൾ.