പ്രസവിച്ച്‌ 14-ാം ദിവസം കൈകുഞ്ഞുമായി ജോലിയിൽ പ്രവേശിച്ച് ഐ എ എസ് ഉദ്യോഗസ്ഥ

ഗാസിയാബാദ്: പ്രസവം കഴിഞ്ഞ് രണ്ടാഴ്ചയായപ്പോഴേക്കും ജോലിക്ക് ഹാജരായി ഐ എ എസ് ഉദ്യോഗസ്ഥ. ആത്മാര്‍ഥതയും ജോലിയോടുള്ള പ്രതിബദ്ധതയുമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ. ഉത്തര്‍പ്രദേശിലെ മോണ്ടിനഗര്‍ സബ് കലക്ടര്‍ സൗമ്യ പാണ്ഡെയാണ് കൈക്കുഞ്ഞുമായി ഓഫീസില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഗാസിയാബാദ് ജില്ലയിലെ കോവിഡ് നോഡല്‍ ഓഫീസറാണ് സൗമ്യ.കോവിഡ് മഹാമാരിയില്‍ സ്വന്തം ജീവിതത്തേക്കാള്‍ പ്രാധാന്യം സമൂഹത്തിനാണെന്ന ഉറച്ച ബോധ്യവുമായാണ് പ്രസവാനന്തരം പതിനാല് ദിവസം മാത്രം വിശ്രമിച്ച ശേഷം സൗമ്യ തന്റെ കര്‍ത്തവ്യ മേഖലയിലേക്ക് തിരികെ വന്നത്.

റിസ്ക് എടുക്കേണ്ടെന്ന് കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ ആവശ്യപ്പെട്ടെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് സൗമ്യ ജോലിക്കെത്തിയത്. ജോലി​യോടുളള അര്‍പ്പണമനോഭാവം തന്നെ ഇതി​ന് കാരണം. ഞാനൊരു ഐഎഎസ് ഉദ്യോഗസ്ഥയാണ്. അതുകൊണ്ട് മറ്റു കാര്യങ്ങളെല്ലാം എന്റെ സര്‍വീസ് കഴിഞ്ഞു മാത്രമേ എനിക്ക് നോക്കാന്‍ സാധിക്കുള്ളു. ഗ്രാമങ്ങളില്‍ പ്രസവത്തിന് തൊട്ടു മുന്‍പ് പോലും സ്ത്രീകള്‍ വീട്ടു ജോലികളും മറ്റും ചെയ്യുന്നുണ്ട്. പ്രസവത്തിന് ശേഷവും അവര്‍ അവരുടെ ജോലികളിലേക്ക് എത്രയും വേഗം തിരികെ പോകുന്നു. എനിക്ക് അതുപോലെ എന്റെ ഭരണ നിര്‍വഹണ ജോലികള്‍ മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനൊപ്പം ചെയ്യാന്‍ സാധിക്കുന്നു എന്നത് ദൈവകൃപയാണ് കൊവിഡ് നോഡല്‍ ഓഫീസറായ സൗമ്യ പറയുന്നു.തനിക്ക് ഇക്കാര്യത്തില്‍ കുടുംബം പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.