ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ വനിതാ ഉദ്യോഗസ്ഥർ

കൊച്ചി: ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലുകളിൽ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് റിതി സിംഗ് എന്നിവരെയാണ് ഇന്ത്യൻ നാവിക സേനയുടെ മുൻനിര പടക്കപ്പലിൽ നിയമിക്കുന്നത്.
ഇന്ത്യൻ നാവികസേനയിലെ 17 ഉദ്യോഗസ്ഥരുർക്കൊപ്പമാണ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗിയും സബ് ലെഫ്റ്റനന്റ് റിത് സിംഗും പരിശീലനം നേടിയത്. കൊച്ചിയിലെ ഐ‌എൻ‌എസ് ഗരുഡയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ  ഈ സംഘത്തിലുൾപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
റഫേൽ യുദ്ധവിമാനങ്ങൾ പറത്താനും ഒരു വനിതയെ പരിശീലിപ്പിക്കുന്നുണ്ട്.  അഞ്ച് റാഫേൽ ജെറ്റുകൾ നിലയുറപ്പിച്ചിട്ടുള്ള അംബാലയിലെ 17 സ്ക്വാഡ്രനിലായിരിക്കും ഈ പൈലറ്റ് പ്രവർത്തിക്കുക.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.