ടെക്സാസിൽ ലാൻഡിങ്ങിനിടെ വിമാന അപകടം; നാല് മരണം
ടെക്സാസ്: ടെക്സാസിൽ അടിയന്തിര ലാൻഡിങ്ങിനിടെ വിമാനം അപകടത്തിൽപ്പെട്ട് നാല് മരണം. ലൂസിയാനയിൽ നിന്നുള്ള നാല് പേരാണ് മരിച്ചതെന്നാണ് വിവരം. സിംഗിൾ എഞ്ചിൻ വിമാനമാണ് തകർന്നത്.
ഹ്യൂസ്റ്റണിന് വടക്കുപടിഞ്ഞാറായി ഏകദേശം 193 കിലോമീറ്റർ അകലെയുള്ള ഹിൽടോപ്പ് ലേക്കിന് സമീപത്തായുള്ള വിമാനത്താവളത്തിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടതായി ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചതായി ഈഗിൾ പത്രം റിപ്പോർട്ടി ചെയ്യ്തു.
വിമാനം അടിയന്തര ലാൻഡിംഗ് നടത്താൻ ശ്രമിക്കുമ്പോഴാണ് തകരാറുണ്ടായതെന്നും എന്നാൽ അപകടസമയത്ത് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനുമായി റേഡിയോ ബന്ധത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഓസ്റ്റിന് പടിഞ്ഞാറ് ഹോഴ്സ്ഷൂ ബേ റിസോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനം ലൂസിയാനയിലെ നാച്ചിറ്റോച്ചസിലേക്കാണ് ലക്ഷ്യമിട്ടതെന്ന് ഫ്ലൈറ്റ് രേഖകളിൽ നിന്ന് വിവരം ലഭിച്ചു.
ലൂസിയാനയിലെ ലഫായെറ്റിലുള്ള ഒരു കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. വിമാനത്തിനുണ്ടായ തകരാറിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അറിയിച്ചു.