കരിപ്പൂര്‍ വിമാനാപകടത്തിന് 660 കോടി രൂപയുടെ ഇന്‍ഷുറന്‍സ് നഷ്ട പരിഹാരം

കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി നഷ്ടപരിഹാരം നല്കാന് തീരുമാനിച്ച് ഇന്‍ഷുറന്‍സ് കമ്ബനികള്‍. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്ബനികളും, ആഗോള ഇന്‍ഷുറന്‍സ് കമ്ബനികളും ചേര്‍ന്നാണ് ക്ലെയിം തുക നല്‍കുന്നത്.
89 ദശലക്ഷം ഡോളറാണ് കമ്ബനികള്‍ കണക്കാക്കിയ നഷ്ടം. ഇതില്‍ വിമാനത്തിനുണ്ടായ നഷ്ടം നികത്താന്‍ 51 ദശലക്ഷം ഡോളറും, 38 ദശലക്ഷം ഡോളര്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അതുല്‍ സഹായി അറിയിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് ലാന്‍ഡിംഗിനിടെ വിമാനം തെന്നിനീങ്ങി അപകമുണ്ടായത്
