വിവാദ വിവാഹ ശുശ്രൂഷ; പാസ്റ്റർ രാജു പൂവക്കാലയുടെ ക്ഷമാപണ കത്ത്

പാസ്റ്റർ രാജു പൂവക്കാല ഫേസ്ബുക്ക് ൽ എഴുതിയ അദേഹത്തിന്റെ പ്രസ്താവനയും ക്ഷമാപണവും 

കർത്താവിൽ പ്രിയരേ, വളരെ ഹൃദയ വേദനയോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ദീർഘകാലമായി എനിക്ക് പരിചയമുള്ള കർത്തൃദാസൻ ഷാജി ഇടമൺ തന്റെ മകളുടെ വിവാഹം നടത്തി കൊടുക്കേണ്ടതിനായി എന്നെ സ്നേഹത്തോടെ ക്ഷണിക്കുകയുണ്ടായി. അദ്ദേഹവുമായി എനിക്കുള്ള മുൻപരിചയവും എന്റെ അന്വേഷണത്തിൽ ഈ വിവാഹത്തിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത് എന്റെ ദീർഘകാല സ്നേഹിതനും അനുഗ്രഹീത വേദ അധ്യാപകനുമായ കർത്തൃദാസൻ ആയതുകൊണ്ടും, എന്റെ അറിവിൽ പൂർണമായി പെന്തക്കോസ്ത് പശ്ചാത്തലത്തിൽ നടത്തപ്പെടുന്ന വിവാഹം എന്നുള്ള അറിവിലാണ് ഈ വിവാഹം ആശിർവദിക്കുവാൻ ഞാൻ ചെന്നത്.

ശുശ്രൂഷ ആരംഭിച്ചതിനു ശേഷമാണ് വധൂവരൻമാരുടെ വേഷവിധാനം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ആ അവസരത്തിൽ തന്നെ ഞങ്ങൾ മാനസികമായി വളരെ അസ്വസ്തരായി, പക്ഷേ കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഞാൻ ഉൾപ്പെടെ മൂന്ന് ദൈവദാസന്മാർ മാത്രമുള്ള ആ വേദിയിൽ നിന്ന് ഞാൻ ഇറങ്ങിപ്പോന്നാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളും മുറിവുകളും ഓർത്ത് ആ വിവാഹം നടത്തി കൊടുക്കാൻ ഞാൻ മാനസികമായി നിർബന്ധിതനായി.

എന്നാൽ ഈ സംഭവം ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തിനും ശുശ്രൂഷകൻമാർക്കും എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒത്തിരി പേർക്കും ആഴമേറിയ മുറിവുണ്ടാക്കി എന്ന് ഞാൻ മനസ്സിലാക്കുന്നു. പ്രിയമുള്ളവരെ ഞാനും അതിലേറെ ദുഃഖിതനും അസ്വസ്തനുമാണ്. കാരണം എൺപതിൽപരം വർഷത്തെ പെന്തക്കോസ്ത് പൈതൃകമുള്ള കുടുംബത്തിലെ അംഗമെന്ന നിലയിലും വ്യക്തിപരമായി എന്റെ ശുശ്രൂഷയിൽ പെന്തക്കോസ്ത് മൂല്യങ്ങളെ എപ്പോഴും ഉയർത്തിപ്പിടിക്കുന്ന ആളെന്നനിലയിലും ഈ സംഭവത്തിൽ വന്നുപോയ വീഴ്ചയിൽ ഞാൻ ഹൃദയംഗമായ ഖേദിക്കുന്നു. ദൈവസന്നിധിയിലും ദൈവജനത്തോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.

ഈ പ്രത്യേക സാഹചര്യത്തിൽ എന്നെ വിളിക്കുകയും ധൈര്യപ്പെടുത്തുകയും പ്രാർത്ഥിക്കുകയും ചെയ്ത ബഹുമാന്യരായ ശുശ്രൂഷകരോടും സ്നേഹമുള്ള വിശ്വാസ സമൂഹത്തോടും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. തുടർന്നും പ്രാർത്ഥനയിൽ ഓർക്കണമേ.

ക്രിസ്തുവിൽ കൂട്ടു സഹോദരൻ
പാസ്റ്റർ രാജു പൂവക്കാല

https://m.facebook.com/story.php?story_fbid=4000524740015834&id=100001750419191

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.