പരിസ്ഥിതിയെ സംരക്ഷിക്കുവാൻ യുവാക്കൾ മുൻകൈ എടുക്കുവാൻ ഉത്സാഹിക്കണം: പാസ്റ്റർ റെജിമോൻ ചാക്കോ
കൊട്ടാരക്കര: പരിസ്ഥിതിയെ സംരക്ഷിക്കുവാൻ യുവാക്കൾ മുൻകൈ എടുക്കുവാൻ ഉത്സാഹിക്കണമെന്ന് ഐപിസി സഭാ അദ്ധ്യക്ഷനും തൃക്കണ്ണമംഗൽ PYPA രക്ഷാധികാരിയുമായ പാസ്റ്റർ.റെജിമോൻ ചാക്കോ. PYPA തൃക്കണ്ണമംഗൽ ലോക്കൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായുള്ള വൃക്ഷതൈ നടീലിൻ്റെയും വൃക്ഷ തൈ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
PYPA തൃക്കണ്ണമംഗൽ ലോക്കൽ യൂണിറ്റ് പ്രസിഡൻ്റ് അഡ്വ.എം ബിനോയ് കൊട്ടാരക്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തൃക്കണ്ണമംഗൽ ഐ.പിസി സഭാ വൈസ് പ്രസിഡൻ്റ് ഡി. അലക്സാണ്ടർ, ആക്ടിംഗ് സെക്രട്ടറി ജേക്കബ് ജോൺ, PYPA തൃക്കണ്ണമംഗൽ ലോക്കൽ യൂണിറ്റ് സെക്രട്ടറി ബിബിൻ സാം വെട്ടിക്കൽ സ്വാഗതവും ട്രഷറർ കെയ്സൻ മോനച്ചൻ നന്ദിയും പറഞ്ഞു. ജോയിൻ്റ് സെക്രട്ടറി ഫെലിക്സ് സാംസൻ വർഗ്ഗീസ്, പ്രോഗ്രാം കൺവീനർ പ്രിൻസ് തട്ടയ്ക്കാട്ട്, പബ്ലിസിറ്റി കൺവീനർ ഫെയ്ത്ത് കുറിഞ്ഞിക്കാട്ട്, ചാരിറ്റി കൺവീനർ ജോജോ ഡി ജോർജ്, ജോയൽ പാളക്കോണം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.