ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനും പെന്തെകോസ്ത് സഭകളും:പി.വൈ.സി. സെമിനാർ ഇന്ന്

ഇന്ന്  ജൂൺ 7 തിങ്കൾ വൈകിട്ട് 6 മണി മുതൽ സൂം പ്ലാറ്റ്ഫോമിലൂടെയാണ് സെമിനാർ നടത്തുന്നത്

തിരുവല്ല: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനാവശ്യമുള്ള സഭാംഗങ്ങളുടെ വിവരശേഖരണത്തെക്കുറിച്ചും, ക്രൈസ്തവ സഭാംഗങ്ങളുടെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുമുള്ള പ്രത്യേക വെബിനാർ പെന്തെകോസ്ത് യൂത്ത് കൗൺസിൽ സംഘടിപ്പിക്കുന്നു.

ഇന്ന്  ജൂൺ 7 തിങ്കൾ വൈകിട്ട് 6 മണി മുതൽ സൂം പ്ലാറ്റ്ഫോമിലൂടെയാണ് സെമിനാർ നടത്തുന്നത് (Zoom ID:81593979944)

കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തും.

പി.വൈ.സി. ജനറൽ- സ്റ്റേറ്റ് കൗൺസിലുകൾ സംയുക്തമായി നടത്തുന്ന ഈ സെമിനാറിൽ കേരളത്തിലെ
വിവിധ പെന്തെകോസ്ത് സഭകളുടെ അദ്ധ്യക്ഷൻമാരും യുവജനപ്രസ്ഥാനങ്ങളുടെ ചുമതലക്കാരും, പെന്തെക്കോസ്ത് പത്ര പ്രവർത്തകരും പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9633335211

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.