വൈ.പി.ഇ ജനറൽ ക്യാമ്പ്

കോട്ടയം: 84-ാം മത് വൈ.പി. ഇ ജനറൽ ക്യാമ്പ് 2022 ഏപ്രിൽ 14, 15, 16 തീയതികളിൽ കോട്ടയം അരീപ്പറമ്പ് ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടത്തപ്പെടും. “ഞങ്ങളെ അഭിഷേകം ചെയ്യണമേ” എന്നുള്ളതാണ് ഈ വർഷത്തെ ചിന്താവിഷയം. പതിനാലാം തീയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് പ്രാർത്ഥിച്ച് ആരംഭിക്കുന്ന മീറ്റിംഗ് ബഹുമാന്യ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് ഉദ്ഘാടനം ചെയ്യും വൈ. പി . ഇ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജെറാൾഡ് അദ്ധ്യക്ഷത വഹിക്കും . പാസ്റ്റർമാരായ വൈ റെജി, ഡോ.ഷിബു കെ മാത്യു, സജി ജോർജ്ജ്, ഫിന്നി ജോസഫ്, സാം മാത്യു, ഷാർലെറ്റ് മാത്യു, രാജേഷ് ഏലപ്പാറ, ഡോ: സജികുമാർ, ചെയ്സ് ജോസഫ്, ജെയിസ് പാണ്ടനാട്, ജിൽസ് പി കുര്യൻ, ഡോ.ജിനു പി ജോർജ്ജ്, ബ്രദർ ജോൺ ശമുവേൽ എന്നിവർ വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകൾ നയിക്കുന്നത് ആയിരിക്കും . കിഡ്സ് സെഷൻ, പേഴ്സണൽ ആൻഡ് ഗ്രൂപ്പ് കൗൺസിലിംഗ്, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, പവർ മീറ്റിംഗ്, ഗെയിംസ് തുടങ്ങിയ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും. വൈ.പി ഇ ക്വയറും ബ്ര: അനിൽ അടൂരും ഗാനങ്ങൾ ആലപിക്കും. വൈ. പി. ഇ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ: റോഹൻ റോയി, പാസ്റ്റർ മാത്യു ബേബി, പാസ്റ്റർ ഡെന്നിസ് വർഗീസ്, ബ്രദർ അജി കുളങ്ങര തുങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകും.

Leave A Reply

Your email address will not be published.