വിമൻസ് കൗൺസിൽ കേരള സ്റ്റേറ്റ് മീറ്റിംഗ്

വേൾഡ് ക്രിസ്ത്യൻ കൗൺസിലിന്റെ (ഡബ്ല്യൂ. സി. സി) പുത്രികാ സംഘടനയായ വിമൻസ് കൗൺസിലിന്റെ (ഡബ്ല്യൂ. സി) കേരളാ സ്റ്റേറ്റ് മീറ്റിംഗ് 2020 സെപ്റ്റംബർ 21 തിങ്കളാഴ്ച്ച നടക്കും. ഗൂഗിൽ മീറ്റിലുടെ നടക്കുന്ന യോഗം വേൾഡ് ക്രിസ്ത്യൻ കൗൺസിൽ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ജെസ്റ്റിൻ കോശിയുടെ പ്രാർത്ഥനയോടെ ആരംഭിക്കും. വിമൻസ് കൗൺസിൽ സ്റ്റേറ്റ് സെക്രട്ടറി സിസ്റ്റർ സാറാമ്മ സണ്ണി അദ്ധ്യക്ഷം വഹിക്കുന്ന യോഗത്തിൽ ജോ. സെക്രട്ടറി സിസ്റ്റർ ജോളി ജോസഫ് ആരാധനയ്ക്ക് നേതൃത്വം നല്കും. സ്റ്റേറ്റ് പ്രസിഡന്റ് സിസ്റ്റർ സാറാ പോത്തൻ മീറ്റിംഗിന്റെ അനുഗ്രഹത്തിനായ് പ്രാർത്ഥിക്കും. ഡബ്ല്യൂ. സി പേട്രൺ സിസ്റ്റർ മോളിക്കുട്ടി നൈനാൻ മുഖ്യസന്ദേശം നല്കും. സ്റ്റേറ്റ് ട്രഷറർ സിസ്റ്റർ രമണി സണ്ണി സങ്കീർത്തനം വായിക്കും. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിസ്റ്റർ സോണിയ സജി ദേശത്തിനു വേണ്ടിയും വിവിധ വിഷയങ്ങൾക്കു വേണ്ടിയുമുള്ള മദ്ധ്യസ്ഥപ്രാർത്ഥനയ്ക്ക് നേതൃത്വം നല്കും. വിവിധ പെന്തക്കോസ്ത് സഭകളിലെ ദൈവദാസന്മാരും, ഡബ്ല്യൂ. സി ജില്ലാ / യൂണിറ്റുകളും പങ്കെടുക്കുന്ന മീറ്റിംഗിന് ഡബ്ല്യൂ. സി കേരള സ്റ്റേറ്റ് നേതൃത്വം നല്കും.

Leave A Reply

Your email address will not be published.