ഇതാണ് നിങ്ങൾ പറയുന്ന വനം കയ്യേറ്റക്കാർ

ഒരു പ്രമുഖ നടൻ പറഞ്ഞു, ?
“പോസ്റ്റ്‌ ഇടാൻ വേണ്ടി ഞാൻ ഏറുമാടം കെട്ടി താമസിക്കണോ ”

Woww മാസ്സ് ഡയലോഗ്… പൊളി സാനം.. എല്ലാരും കയ്യടിച്ചു. ?
Post ഒകെ ഇട്ടോളൂ ചേട്ടാ… എങ്കിലും ചേട്ടൻ പറഞ്ഞ പോലെ ഏറുമാടം കെട്ടി ഇല്ലെങ്കിലും, അവരുടെ ജീവിതം ഒന്നും മനസിലാകുന്നെ നല്ലതാകും.

ഇന്ന് കണ്ട് ഒരു കർഷകൻ ആണ് ഇത്. വയസ് 80-85 ഉണ്ടാവും. ?
അദ്ദേഹം ഈ ചെയുന്നത് ഭാര്യയുടെ സാരി അലക്കി ഇടുന്നത് അല്ല, സ്വന്തം കൃഷി സംരഷിക്കാൻ കെട്ട്യോളുടെ സാരി കൊണ്ട് കൃഷി മറച്ചു കെട്ടുന്നതാണ്. പ്രിയപ്പെട്ട സോഷ്യൽ മീഡിയ ബുദ്ധി ഇല്ലാത്ത ജീവികളെ ഇത് കയ്യേറ്റ ഭൂമി ആണ് എന്ന് പറയരുത്, ഗവണ്മെന്റ് നു നികുതി അടക്കുന്ന സ്ഥലം ആണ്.
അകലെ കാട്ടിൽ നിന്ന് കാട്ടു പന്നി വന്നു കൃഷി നശിപിക്കുന്നു. പന്നികൾ, മറ്റു മൃഗങ്ങൾക്കു ആഹാരം കാട്ടിൽ ഇല്ലെങ്കിൽ, അതിന് ഗവണ്മെന്റ് നടപടികൾ എടുക്കുക.

പ്രിയ പ്രകൃതി സ്നേഹികളെ, വല്ലവന്റെയും പശു വന്നു നിങ്ങളുടെ അടുക്കള തോട്ടത്തിലെ പച്ചക്കറി തിന്നാൻ എന്ത് നിങ്ങൾ ചെയ്യും?? പാവം പശു, ഒരു കുട്ടിയുടെ അമ്മ അല്ലെ,, ആവശ്യത്തിന് കഴിച്ചോളൂ, അതിനും ജീവിക്കാൻ അവകാശം ഉണ്ടെന്ന് ആണോ പറയുന്നേ.??

ഉദരത്തിൽ ഉള്ള കുഞ്ഞിനെ കൊല്ലാൻ അനുവാദം കൊടുക്കുന്ന നാട്ടിൽ, ജനസംഖ്യ നിയന്ത്രണം കൊണ്ടുവരണം എന്ന് പറയുന്ന ഈ നാട്ടിൽ, വന്യ ജീവികളിൽ അനിയന്ത്രിതമായി പെരുകിയാൽ ഉത്തരവാദിത്തപെട്ടവർ നടപടി എടുക്കാത്തത് എന്ത്.. കാരണം അതു കർഷകനെ ബാധിക്കൂ. അവർ സംഘടിതർ അല്ല, അവർക്ക് ഫേസ്ബുക് ഇല്ല, ഇൻസ്റ്റാഗ്രാം ഇല്ല.
കോടികളുടെ പദ്ധതി പറയും കർഷർകു വേണ്ടി എന്ന്… എന്നിട്ട് എന്ത് ഉണ്ടായി? അടിസ്ഥാനമായി വിളകൾക്ക് ഒരു വില നിശയിച് അവരെ ആരും സഹായിക്കില്ല.

കാട്ടാനയുടെ ആക്രമത്തിൽ ഒരാൾ മരിച്ചാൽ ആരും status, hashtag ഇടില്ല. കൃഷി നശിച്ചാൽ കുഴപ്പം ഇല്ല… എന്നിട്ട് ബുദ്ധിജീവികൾ പറയും ” ഈ തലമുറ കൃഷി മറന്നു, അതൊക്കെ പഴയ കാലത്ത്….blah blah. ”

ചിലരുടെ ചോദ്യം ആണ് –
1)എന്തിനു കാടിന്റെ അടുത്ത് കൃഷി ചെയ്യണം?
ഉത്തരം : എന്നാ പിന്നെ തന്റെ വീടിന്റെ അടുത്ത് കുറച്ചു സ്ഥലം താ കൃഷി ചെയ്യാൻ, എന്നിട്ട് ഈ സ്ഥലം വാങ്ങി കാട്ടു പന്നികളെ രക്ഷിക്കാൻ കുറച്ച് കപ്പ ഇട്ടു കൊട്.

ഓരോ വിളകൾക്കും അനുയോജ്യമായ സ്ഥലങ്ങൾ ഉണ്ടെന്നു മനസിലാകൂ പ്ലീസ്‌.

2)റബ്ബർ കൃഷി ചെയ്തു?
റബ്ബർ അല്ലെ കഞ്ചാവ് അല്ലലോ? അല്ലയോ മഹാനുഭാവ താങ്കളുടെ വാഹനത്തിന്റ ടയർ നു ഉള്ള റബ്ബർ ചന്ദ്രൻ ഇൽ നിന്ന് കൊണ്ടുവന്നത് ആണോ?

3) പ്രകൃതി നശിപ്പിച്ചു ?
കർഷകൻ നടുന്നത് മരങ്ങൾ, പച്ചപ്പ്‌ ആണ്, അവരെ പോലെ പ്രകൃതി സംരഷികുന്നത് വേറെ ആരും ഉണ്ടാവില്ല.
പ്രകൃതി സ്നേഹികൾ ഇന്നലെ ഫേസ്ബുക് ഇൽ കണ്ടു മരങ്ങൾ നടുന്ന ഫോട്ടോ. കഴിഞ്ഞ വർഷം നട്ട മരം വളർന്നോ എന്ന് നോക്കണേ.
പാടം നികത്തി, മല ഇടിച്ചു നിരത്തി കെട്ടിടങ്ങൾ പണിയുന്നവർ വികസനം കൊണ്ടുവരുന്നവർ ആണല്ലോ, കൃഷി ചെയ്യുന്നവർ പ്രകൃതി നശിപ്പിക്കുന്നവർ.

Jinto Devasia

Leave A Reply

Your email address will not be published.