നിര്യാതനായി

ചാത്തന്നൂർ (കൊല്ലം): പ്രമുഖ പത്രപ്രവർത്തകൻ ചാത്തന്നൂർ വെട്ടിക്കാട്ട് വീട്ടിൽ വി.ഐ തോമസ് (67) അന്തരിച്ചു.

സംസ്കാരം ഇന്ന് (14-06-2021- തിങ്കൾ) ഉച്ച കഴിഞ്ഞ് 02:30-ന് ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

നിയമ ബിരുദം നേടി അഭിഭാഷകനായി എൻട്രോൾ ചെയ്ത ശേഷം പത്രപ്രവർത്തകനായി ജനയുഗം, ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്നിവയിൽ പ്രവർത്തിച്ചു.

ഇടതുപക്ഷ വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങളിൽ സജീവ പ്രവർത്തകനായിരുന്നു. മോസ്കോ, ബെർലിൻ എന്നിവിടങ്ങളിൽ രാഷ്ട്രീയ വിദ്യാഭ്യാസം നേടുകയും നിരവധി രാഷ്ട്രീയ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തിട്ടുമുണ്ട്. ഭിന്നിപ്പിൻ്റെ പ്രത്യാശാസ്ത്രം എന്ന ഗ്രന്ഥം പ്രസിദ്ധികരിച്ചിട്ടുണ്ട്.

ഭാര്യ: മേരി തോമസ് (ഷീല ).

മക്കൾ: ടിഷ തോമസ്, ടിന തോമസ്.

മരുമക്കൾ : തനൂജ് മാത്യൂ ( ഗോൾഡ് മാൻ സാച്ചസ് ബാംഗ്ലൂർ), അനിത്ത് ജോർജ്ജ് (യുഎസ് ടി ഗ്ലോബൽ, ചെന്നൈ).

Leave A Reply

Your email address will not be published.