എം.എ യൂസഫലിയുടെ ഭാര്യ പിതാവ് അന്തരിച്ചു

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി അന്തരിച്ചു. 88 വയസ്സായിരുന്നു.
വാർധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് രാവിലെ കാട്ടൂർ നെടുംമ്പുര ജുമാമസ്ജിദിൽ നടക്കും. ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല എന്നിവരാണ് മക്കൾ. എം.എ. യൂസഫലി , പരേതനായ ബഷീർ, സജന എന്നിവരാണ് മരുമക്കൾ.

Leave A Reply

Your email address will not be published.