ഹെല്‍മെറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് സൈനികർക്കൊപ്പം യുദ്ധത്തിനിറങ്ങി യുക്രൈൻ പ്രസിഡന്റ്; ചിത്രങ്ങൾ വൈറൽ 

കീവ്: യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിയര്‍ സെലിന്‍സ്കിയുടെ സൈനിക വേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ വൈറലാകുകയാണ്. ഹെല്‍മെറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമൊക്കെ ധരിച്ച് യുദ്ധമുഖത്ത് പ്രസിഡന്റ് നേരിട്ട് എത്തുന്നത് രാജ്യത്തിനാകെ ആവേശമാണ്. പോർക്കളത്തിൽ ജനങ്ങൾക്കൊപ്പം നിന്ന് പോരാടാൻ മുന്നിട്ടിറങ്ങിയ അദ്ദേഹത്തിന്റെ ഈ തീരുമനത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.

റഷ്യ എന്ന വൻ ശക്തിക്ക് മുൻപിൽ തോറ്റോടാനല്ല മറിച്ച് പോരാടാനുള്ള ഉറച്ച തീരുമാനമെടുത്ത യുക്രെയിൻ പ്രസിഡന്റിന്റെ മനകരുത്തിനെ അതിശയത്തോടെയാണ് അമേരിക്കയടക്കം കണ്ടത്. റഷ്യ പടപ്പുറപ്പാട് തുടങ്ങിയത് മുതൽ പ്രസിഡന്റും തന്റെ രാജ്യത്തിനായി പോരാട്ടം തുടങ്ങി. പരിമിതമായ ശേഷികൊണ്ട് ചെറുക്കാനുള്ള ശ്രമവും ആരംഭിച്ചു.

ശത്രുക്കളുടെ ആദ്യ ഉന്നം താനാണെന്നും രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബമാണെന്നും പറഞ്ഞ അദ്ദേഹം എന്തുവന്നാലും യുക്രെയ്നില്‍ തുടരുമെന്നും വ്യക്തമാക്കി.

ഈ പ്രതിസന്ധിയിൽ വൊളോഡിമിയര്‍ സെലിന്‍സ്കി സഹായം ആരാഞ്ഞവരൊന്നും അദ്ദേഹത്തെ തുണച്ചില്ല. ഒടുക്കം സ്വന്തം രാജ്യത്തെ ജനങ്ങളോട് തന്നെ മതൃ രാജ്യത്തിനായി ഇറങ്ങാൻ ആഹ്വാനം ചെയ്തു. പോരാടാൻ മനസ്സുള്ളവർക്ക് ആയുധം എത്തിച്ച് നൽകാനും തീരുമാനമായി. ഒടുവിലാണ് സാക്ഷാല്‍ പ്രസിഡന്റ് നേരിട്ട് യുദ്ധമുഖത്ത് എത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.