ലൈറ്റ് ടു ലൈഫ് പ്രോജക്റ്റ് ത്രിദിന പരിശീലന ക്യാമ്പ് സമാപിച്ചു

മാർത്തോമ്മ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെയും (CARD), ലൈറ്റ് ടു ലൈഫ് പ്രോജക്റ്റിന്റെയും (Light to Life), ഹോളിസ്റ്റിക്ക് ചൈൽഡ് ഡെവലപ്പ്മെന്റ് പൂനെയുടെയും (HCDI) നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്നു വരുന്ന ലൈറ്റ് ടു ലൈഫ് പ്രോജക്റ്റിന്റെ പ്രവർത്തകർക്ക് വേണ്ടി മെയ്‌ 23-25 വരെ ചെങ്ങന്നൂർ ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പരിശീലന പരിപാടി സമാപിച്ചു.

റൈറ്റ്. റവ.ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പ (പാട്രൺ, ലൈറ്റ് ടു ലൈഫ് പ്രോജക്റ്റ്), റവ. മോൻസി വർഗ്ഗീസ് (കാർഡ് ഡയറക്ടർ), തോമസ് രാജ്കുമാർ (എച്ച്.സി.ഡി.ഐ ഡയറക്ടർ), വൈ. തങ്കച്ചൻ (ഫിനാൻസ് കോർഡിനേറ്റർ എച്ച് സി ഡി ഐ), തോമസ് മാത്യു (ചാർട്ടേഡ് അക്കൗണ്ടന്റ്), Adv. സിസ്റ്റർ റെജി അഗസ്റ്റിൻ (അഡ്വക്കേറ്റ്), സുരേഷ് ബാബു (കോർഡിനേറ്റർ എച്ച് സി ഡി ഐ) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകർക്ക് നേതൃത്വം നൽകി.

കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ലൈറ്റ് ടു ലൈഫ് പ്രോജക്റ്റ് ഇന്ത്യയിലെ 7 സംസ്ഥാനങ്ങളിലായി 9 സ്ഥലങ്ങളിൽ പ്രവർത്തിച്ചുവരുന്നു.

Leave A Reply

Your email address will not be published.