ചെങ്ങന്നൂർ തോന്നക്കാട് അസംബ്ലിസ് ഓഫ് സഭയുടെ വസ്തുവിൽ പ്രദേശത്തെ സാമൂഹ്യ വിരുദ്ധർ അതിക്രമിച്ച് കയറി രാഷ്ട്രീയ പാർട്ടിയുടെ കൊടി നാട്ടി.

ചെങ്ങന്നൂർ: ചെങ്ങന്നൂർ സെക്ഷൻ തോന്നക്കാട് അസംബ്ലിസ് ഓഫ് സഭയുടെ വസ്തുവിൽ പ്രദേശത്തെ സാമൂഹ്യ വിരുദ്ധർ സെപ്റ്റംബർ 8 ബുധനാഴ്ച്ച രാവിലെ അതിക്രമിച്ച് കയറി ഈ വസ്തുവിൽ പുറമ്പോക്ക് ഉണ്ടെന്ന തെറ്റായ ആരോപണം ഉന്നയിച്ച് രാഷ്ട്രീയ പാർട്ടിയായ സി പി ഐ (എം) ന്റെ കൊടി നാട്ടി. വസ്തുവിൽ നട്ടിരുന്ന തെങ്ങിൻ തൈകൾ പിഴുത് മാറ്റി നശിപ്പിച്ച് അവിടെയാണ് പാർട്ടിയുടെ ചുവന്ന കൊടി നാട്ടിയത്. ഏറെ നാളുകളായി ഇവിടെ കാലാ കാലങ്ങളിൽ ശുശ്രൂഷിച്ച് വന്ന ദൈവ ദാസന്മാരെയും, ദൈവസഭയെയും ഭീഷണിപ്പെടുത്തി വരികയുമായിരുന്നു.

സഭാ ശുശ്രുഷകൻ പാസ്റ്റർ കെ ജി ഹാനോക്ക്, സെക്ഷൻ സെക്രട്ടറി പാസ്റ്റർ റെജിമോൻ സി ജോയ്, സെക്ഷൻ ട്രെഷറാർ പാസ്റ്റർ കെ രാജൻ, സെക്ഷൻ കമ്മിറ്റി മെമ്പറും, സഭാംഗവുമായ ശ്രീ ഡി വർഗീസ് എന്നിവർ സ്ഥലം സന്ദർശിച്ച് ശക്തമായി പ്രതിഷേധം രേഖപെടുത്തി.

ദൈവമക്കൾ ഈ ദൈവസഭയെയും, ഇവിടെ ശ്രുശൂഷിക്കുന്ന ദൈവദാസനെയും, സഭയിലെ ദൈവമക്കളെയും വിശേഷാൽ ഓർത്ത് പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Leave A Reply

Your email address will not be published.