ദ ഹിന്ദു ഡപ്യൂട്ടി എഡിറ്റർ എൻ ജെ നായർ അന്തരിച്ചു

തിരുവനന്തപുരം: ദ ഹിന്ദു ദിന പത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റർ എൻ ജെ നായർ (എൻ ജ്യോതിഷ്‌ നായർ-58) അന്തരിച്ചു.
ഹൃദയസ്‌തംഭനത്തെത്തുടർന്ന്‌ രാത്രി രണ്ടോടെ ആയിരുന്നു അന്ത്യം. അർധരാത്രിയോടെ നെഞ്ചു വേദനയെത്തുടർന്ന്‌ എസ് യു ടി ആശുപത്രിയിൽ എത്തിച്ച്‌ രണ്ടു ബ്ലോക്കുകൾ നീക്കം ചെയ്‌തിരുന്നു. എന്നാൽ സങ്കീർണമായ ഒന്നുകൂടി നീക്കാനുള്ളത്‌ 48 മണിക്കൂർ കഴിയാതെ സാധ്യമല്ലെന്ന്‌ ഡോക്‌ടർമാർ അറിയിക്കുകയായിരുന്നു. രാത്രി രണ്ടോടെ വീണ്ടും ഹൃദയസ്‌തംഭനമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹം രാവിലെ 10.30 ന് കവാടിയാറിലെ വീട്ടിൽ കൊണ്ടുവന്ന ശേഷം 01:30 -ന് പ്രസ് ക്ലബ്ബിൽ എത്തിച്ച് പൊതു ദർശനത്തിനു വെക്കും.

സംസ്‌കാരം ഇന്ന് (17-08-2020- തിങ്കൾ) ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ശാന്തി കവാടത്തിൽ.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെത്തി.

Leave A Reply

Your email address will not be published.