തൊണ്ണൂറ്റി നാലാം വയസ്സിൽ സൺ‌ഡേ സ്കൂൾ അദ്ധ്യാപികക്ക് പുരസ്‌കാരം

അടൂർ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ മണക്കാല ശാലേം,നീണ്ട 70 വർഷങ്ങൾ സൺ‌ഡേ സ്കൂൾ അദ്ധ്യാപന ശുശ്രുഷയിൽ വ്യാപ്രിത ആയിരുന്ന സിസ്റ്റർ അന്നമ്മ റ്റി എസ് നെ ആദരിച്ചു. പുത്രിക സംഘടനകൾ ആയ സൺ‌ഡേ സ്കൂളിന്റെയും പി വൈ പി എ യുടെയും സംയുക്ത വാർഷികത്തിൽ വച്ചാണ് കഴിഞ്ഞ 7പതിറ്റാണ്ടുകൾ ഇളം തലമുറയെ ദൈവവചന സത്യങ്ങൾ പഠിപ്പിച്ചു കൊണ്ട് ക്രിസ്തു എന്ന തലയോളം വളർത്തി എടുക്കുക എന്നാ മഹത്തായ ശുശ്രുഷ ചെയ്തു വന്ന മാതാവിനെ പ്രശംസ ഫലകവും ഷാളും നൽകി ആദരിച്ചതു. 94 വയസു പ്രായം ഉള്ളപ്പോളും ചുറുചുറുക്കോടെ ദൈവീക ശുശ്രുഷയിൽ ആയിരുന്നു പ്രിയ മാതാവ്.

സെന്റർ മിനിസ്റ്റർ ബെഞ്ചമിൻ വർഗീസ്, പാസ്റ്റർ അജി ആന്റണി തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു. പ്രസ്തുത മീറ്റിംഗിൽ പ്ലസ് ടു വിനു എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ജൂബി ജോസഫ്നെയും അഭിനന്ദിച്ചു.

Leave A Reply

Your email address will not be published.