12 മണിക്കൂർ, 21 ഗാനങ്ങൾ… ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡും എസ്പിബിയ്ക്ക് സ്വന്തം

റെക്കോഡിങ്ങിനായി ഒരു ദിവസം ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡും എസ്പിബിയ്ക്ക് സ്വന്തമാണ്. കന്നട സംഗീത സംവിധായകൻ ഉപേന്ദ്രകുമാറിന് വേണ്ടി 12 മണിക്കൂറുകൾ 21 ഗാനങ്ങൾ പാടിയാണ് എസ്പിബി ഈ റെക്കോർഡ് നേടിയത്. തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു ദിവസം 19 ഗാനങ്ങളും തെലുങ്ക് സിനിമയ്ക്ക് വേണ്ടി 16 പാട്ടുകളും അദ്ദേഹം ഇങ്ങനെ റെക്കോഡ് ചെയ്തിട്ടുണ്ട്.

മാത്രമല്ല, ഏറ്റവും കൂടുതൽ സിനിമയിൽ അഭിനയിച്ച പാട്ടുകാരൻ എന്ന ബഹുമതിയും എസ്പിബിയ്ക്ക് തന്നെയാണ്. തെലുഗു, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. തെലുഗു, കന്നഡ, തമിഴ് , ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കുന്ന എസ്പിബി മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.

Leave A Reply

Your email address will not be published.