കൊവിഡ് ബാധിച്ച ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കൊവിഡ് ബാധിതനായ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിൽ. ഇന്നലെ അർധരാത്രി മുതൽ ആരോഗ്യനില വഷളായെന്ന് ചെന്നൈ എംജിഎം ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.

കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഗായകൻ എസ്.പി. ബാലസുബ്രമണ്യത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പ്രശ്നമുണ്ടായിരുന്നില്ല. അടുത്ത ദിവസങ്ങളിൽ ആശുപത്രി വിടാൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന വിഡിയോയും തന്റെ ഫേസ്ബുക്ക് പേജിൽ എസ്.പി.ബി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇന്നലെ അർധരാത്രിയോടെ ആരോഗ്യനില വഷളായെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോൾ വെന്റിലേറ്ററിലാണെന്നും അറിയിച്ചു. മുഴുവൻ സമയ നിരീക്ഷണത്തിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചുവെന്ന് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനുരാധ ഭാസ്കരൻ വ്യക്തമാക്കി.

Leave A Reply

Your email address will not be published.