ഷെറിൻ വർഗീസ് യു കെ യിൽ നിര്യാതയായി

വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് വൈസ് ചെയർമാനും, ചാലക്കുടി സ്വദേശിയും എൻജിനീയറുമായ ശ്രീ പോൾ വർഗീസിന്റെ ഭാര്യയാണ് പരേതയായ ഷെറിൻ.

കെന്റ് : ഗ്രേവ്സെഡിൽ താമസിക്കുന്ന ചാവക്കാട്, പേരകം സ്വദേശിനി ശ്രീമതി ഷെറിൻ വർഗ്ഗീസ്സാണ് (49 വയസ്സ് ) ജൂൺ 2 ബുധനാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെ മരണമടഞ്ഞത്.

വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് വൈസ് ചെയർമാനും, ചാലക്കുടി സ്വദേശിയും എൻജിനീയറുമായ ശ്രീ പോൾ വർഗീസിന്റെ ഭാര്യയാണ് പരേതയായ ഷെറിൻ. മെഡ്‌വെ ഹോസ്പിറ്റലിൽ ഡെന്റൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അഞ്ചു മാസം മുൻപാണ് ഷെറിന് കാൻസർ സ്ഥിരീകരിച്ചതും ചികിത്സ ആരംഭിച്ചതും. രോഗം മൂർച്ഛിച്ചതോടെ ലണ്ടൻ കിങ്‌സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

രണ്ട് ആൺ മക്കൾ. മൂത്തയാൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ഇളയ ആൾ സ്കൂളിലുമാണ് പഠിക്കുന്നത്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.