സൗദി പ്രതിരോധ സഹമന്ത്രി അന്തരിച്ചു

റിയാദ്: സൗദി അറേബ്യയുടെ പ്രതിരോധ അസിസ്റ്റന്റ് മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ അയേശ് അന്തരിച്ചു.

രോഗത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പൈലറ്റ് ഓഫീസര്‍, ഡയറക്ടര്‍, സൈനിക താവള കമ്മാണ്ടര്‍, ചീഫ് ഓഫ് സ്റ്റാഫ്, വ്യോമസേനാ ഡെപ്യൂട്ടി കമ്മാണ്ടര്‍, റോയല്‍ സൗദി എയര്‍ ഫോഴ്‌സ് കമ്മാണ്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് അദ്ദേഹം. 2014 മുതല്‍ അസി. പ്രതിരോധ മന്ത്രിയായി.

നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എയറോനോട്ടിക്‌സില്‍ ഡിഗ്രിയും മിലിറ്ററി സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.