റിവൈവ് കാനഡ കോൺഫെറൻസ് ഏപ്രിൽ 23ന്

കാനഡ മലയാളീ പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ 6 മത് കോൺഫെറൻസ് ഒരുക്കങ്ങൾ പൂർത്തിയായി. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകൾ ഈ കോൺഫെറൻസിൽ പങ്കെടുക്കുന്നു. അതോടൊപ്പം തന്നെ USA, UK, Australia, Middle East, India തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ പങ്കെടുക്കുന്നു. 2022 ഏപ്രിൽ മാസം 23 ശനിയാഴ്ച വൈകിട്ട് (7 Pm – EST, 5 Pm -AB, 4 Pm – BC ) Zoom Platform ലൂടെ നടക്കുന്നു. കാനഡ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഈ കോൺഫെറൻസിന്‌ നേതൃത്വം കൊടുക്കുന്നു.

ഈ കോൺഫറൻസിൽ പ്രധാന പ്രസംഗകനായി പാസ്റ്റർ ക്രിസ് ജാക്സൺ, USA വചന പ്രഘോഷണം നടത്തുന്നു. അതോടു ഒപ്പം വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാന ശ്രുഷകകൾക്കു നേതൃത്വം കൊടുക്കുന്നു. ഈ മീറ്റിങ്ങിന് പ്രയർ കോഡിനേറ്റർനഴ്സ് ആയി പാസ്റ്റർമാരായ എബ്രഹാം തോമസ് ഹാമിൽട്ടൺ, കെ പി സാമുവൽ കാൽഗറി എന്നിവർ പ്രവർത്തിക്കുന്നു.

ഈ മഹാമാരിയുടെ നടുവിൽ കഴിഞ്ഞ നാളുകളിൽ നടന്ന കോൺഫറൻസുകൾ കാനഡയിലുള്ള ദൈവ സഭകൾക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ദൈവക്കൾക്കും വളരെ അനുഗ്രഹമായിരുന്നു.അനേകർക്ക് അവരവരുടെ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് ഈ കോൺഫറൻസിൽ പങ്കെടുക്കുവാൻ ഇടയായി തീർന്നു.

ദൈവമക്കൾക്ക് ഒരുമിച്ചു കൂടുവാനും, വിവിധ വിഷയങ്ങളെ ഓർത്തു പ്രാർത്ഥിക്കുവാനും ദൈവം ഇടയാക്കി. ഇപ്രാവശ്യത്തെ മീറ്റിംഗിലും ഒരുമിച്ച് പങ്കെടുക്കാൻ, പ്രാർത്ഥിക്കാൻ,അനുഗ്രഹപൂർണമാക്കാൻ എല്ലാവരെയും സ്നേഹ പൂർവം സ്വാഗതം ചെയ്യുന്നു.

Leave A Reply

Your email address will not be published.