അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് സൂപ്രണ്ട് റവ ഡോ പി എസ് ഫിലിപ്പ് നിത്യതയിൽ

പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് സൂപ്രണ്ടും ബെഥേൽ ബൈബിൾ കോളേജിലിന്റെ മുൻ പ്രിൻസിപ്പലുമായിരുന്ന റവ പി എസ് ഫിലിപ്പ് സർ (74) നിത്യതയിൽ ചേർക്കപ്പെട്ടു . നെഞ്ചു വേദനയെ തുടർന്ന് രാത്രി 11.30 നു കൊട്ടാരക്കര വിജയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും 1.30 നു താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

ദീർഘകാലം അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് സൂപ്രണ്ട് ആയും അസിസ്റ്റന്റ് സൂപ്രണ്ട് ആയും വേദ അധ്യപകനായും സേവനം അനുഷ്‌ഠിച്ചു . അസ്സെംബ്ലിസ് ഓഫ് ഗോഡ് സമൂഹത്തിനു പകരം വെക്കാൻ ഇല്ലാത്ത അമരക്കാരൻ ആയിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: ലീലാമ്മ ഫിലിപ്പ്,

മക്കൾ: ലിസ്സി, സൂസൻ, സാം, ബ്ലെസി.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുവാൻ വിശേഷാൽ ഓർപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

Leave A Reply

Your email address will not be published.