രാജേഷ് ചാക്യാർ (48) അന്തരിച്ചു

തൃശൂർ: ഗുഡ്നസ് ടി വി അവതാരകനും ചാലക്കുടി ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഗാനശുശ്രൂഷകനുമായ രാജേഷ് ചാക്യാർ (48) അന്തരിച്ചു.

സംസ്കാരം ഇന്ന് (03-06-2021- വ്യാഴം) രാവിലെ 11:00- മണിക്ക് കൊരട്ടി സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: രജനി. മകൾ: റൈന.

ഡിവൈൻ ധ്യാന കേന്ദ്രത്തിന്റേയും പോട്ട ആശ്രമത്തിന്റേയും ആരംഭകാലം മുതൽ ഗാനശുശ്രൂഷ നയിച്ചു വന്നിരുന്ന രാജേഷ് ചാക്യാർ ഗുഡ്നസ് ടി വി യിലും മറ്റും അവതാരകനും സീരിയൽ നടനുമായിരുന്നു.

നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹം ടി വി സീരിയലുകളിലും സിനിമയിലും പിന്നണി ഗാനം ആലപിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

Leave A Reply

Your email address will not be published.