അറബിക്കടലിൽ ന്യൂനമർദം ദുർബലമാകുന്നു; നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും

കൊച്ചി: അറബിക്കടലിൽ ന്യൂനമർദം ദുർബലമാകുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ദുർബലമാകും. നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും. നിലവിൽ ന്യൂനമർദം കൊച്ചി, പൊന്നാനി തീരങ്ങൾക്ക് സമീപമാണ്.

നിലവിൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന മഴയിൽ പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകൾ കരകവിഞ്ഞൊഴുകുന്നു. കടൽ പ്രക്ഷുബ്ദമാണ്. ഡാമുകൾ തുറന്നു.

 

Leave A Reply

Your email address will not be published.