ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍; കേരളത്തിലും നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: അതിവ്യാപന ശേഷിയുള്ളതെന്ന് ആശങ്ക ഉയര്‍ത്തിയ കൊവിഡ്-19 വകഭേദം ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനയുണ്ടാവും. പരിശോധനയില്‍ കൊവീഡ് പോസിറ്റീവ് ആണെങ്കില്‍ പ്രത്യേകം ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. ഇതിനായി പ്രത്യേകം വാര്‍ഡുകള്‍ സജ്ജമാക്കും. ശ്രവം ജനിതക ശ്രേണി പരിശോധനക്കും അയക്കും.

നെഗറ്റീവ് ആണെങ്കില്‍ ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണം. ശേഷം വീണ്ടും ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാവണം.സംസ്ഥാനത്ത് വിമാനത്താവളങ്ങളില്‍ ഇതിനകം ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഹൈറിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടാത്ത വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 5% പേരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കും. ശേഷവും അവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണം. 14 ദിവസം വരെ ഇത്് തുടരണം.

നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന്ും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. മാസ് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ തുടരണമെന്നും വീണ ജോര്‍ജ്ജ് അറിയിച്ചു. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

ഓസ്‌ട്രോലിയ, ഇറ്റലി, നെതര്‍ലാന്റ് രാജ്യങ്ങളിലാണ് ഞായറാഴ്ച്ച കൊവിഡ്-19 സ്ഥിരീകരിച്ചത്. യൂറോപ്പില്‍ ബെല്‍ജിയം, ബ്രിട്ടന്‍, ജര്‍മനി, എന്നിവയ്ക്ക് പിന്നാലെയാണ് നെതര്‍ലാന്റിലും ഇറ്റലിയിലും കൊവിഡ് വകഭേദ് സ്ഥിരീകരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും നെതര്‍ലന്റ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലെത്തിയ വിമാനത്തിലെത്തിയ 13 പേര്‍ക്ക് ഒമിക്രോണ്‍ കണ്ടെത്തിയിരുന്നു.

Leave A Reply

Your email address will not be published.