പി.വൈ.പി.എ തിരുവല്ല സെന്റർ പ്രവർത്തന ഉദ്ഘാടനം റവ. ഡോ. കെ. സി ജോൺ നിർവ്വഹിച്ചു

തിരുവല്ല: പി.വൈ.പി.എ തിരുവല്ല സെന്റെർ പ്രവർത്തന ഉദ്ഘാടനം മാർച്ച് 26 ശനിയാഴ്ച്ച ഐ.പി.സി ഗോസ്പ്പൽ സെന്റെർ നെടുമ്പ്രത്തു വച്ച് നടന്നു.

ദർശനങ്ങൾ ദർശിച്ചു കൊണ്ട് ഭാവിയിൽ ദൈവം ചെയ്യാൻ പോകുന്നത് ആത്മാവിൽ കണ്ടു കൊണ്ട് അതിൽ പങ്കാളികളായി തീരുവാൻ തക്കവണ്ണം പ്രവർത്തിക്കണം എന്ന ആഹ്വാനവുമായി പി.വൈ.പി.എ തിരുവല്ല സെന്റെർ 2022 – 25 പ്രവർത്തന ഉദ്ഘാടനം റവ.ഡോ. കെ.സി ജോൺ നിർവ്വഹിച്ചു.

സെന്റെർ പി.വൈ.പി.എ പ്രസിഡന്റ് ബിബിൻ കല്ലുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ Pr. സാബു വർഗ്ഗീസ്(USA) സംസ്ഥാന പി.വൈ.പി.എ സെക്രട്ടറി Evg. ഷിബിൻ ജി ശാമുവേൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. Pr. ലോഡ്സൺ ആന്റണി, യേശുദാസ് ജോർജ്ജ് എന്നിവരടങ്ങിയ ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെന്റെർ പി.വൈ.പി.എ കമ്മറ്റിയെ സംസ്ഥാന സണ്ടേസ്ക്കൂൾ ട്രഷററും പി.വൈ.സി ജനറൽ പ്രസിഡന്റുമായ അജി കല്ലുങ്കൽ സദസ്സിന് പരിചയപ്പെടുത്തി, തിരുവല്ല സെന്റെർ വൈസ് പ്രസിഡന്റ് Pr. ചാക്കോ ജോൺ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.

റവ.ഡോ കെ.സി ജോണിന് പി.വൈ.പി.എ തിരുവല്ല സെന്റെർ നൽകിയ പ്രത്യേക ആദരം പി.സി.ഐ ദേശീയ പ്രസിഡന്റ് എൻ.എം രാജു കൈമാറി. സെന്റെറിൽ സഭാ ശുശ്രൂഷയിൽ ഉണ്ടായിരുന്നതും ഇപ്പോൾ സെന്റെറിൽ ഉൾപ്പെട്ടു നിൽക്കുന്നതുമായ 70 വയസ്സിനു മുകളിൽ പ്രായമുള്ള ദൈവദാസന്മാരായ Pr. പി.വി ഐസക്ക് Pr. ജേക്കബ് സാമുവൽ, Pr. പ്രസാദ് ദാനിയേൽ, Pr. സി.വി മാത്യു, Pr. സി.ജി ജോർജ്ജുകുട്ടി എന്നിവരെ പ്രത്യേകം ആദരിച്ചു.

പി.വൈ.പി.എ തിരുവല്ല സെന്റെർ മുൻ പ്രസിഡന്റ് ബിബിൻ ഫിലിപ്പ്, വൈസ് പ്രസിഡന്റ് Pr. ഷെറി കോശി, ജോ: സെക്രട്ടറിമാരായിരുന്ന Pr. ജോൺസൺ തോമസ്, ജിനോ കെ ജോഷ്വാ എന്നിവർക്കുള്ള പ്രത്യക ആദരവും ഉണ്ടായിരുന്നു.

സാമൂഹിക സേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച നോബിൾ ഡേവിസിനെയും, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അൻസു മേരി സജിയേയും പ്രത്യേകം ആദരിച്ചു.

സംസ്ഥാന പി.വൈ.പി.എ യിൽ ദീർഘകാലം എക്സിക്യൂട്ടീവ് പ്രവർത്തിക്കുകയും ഇപ്പോൾ സംസ്ഥാന പി.വൈ.പി.എ പ്രസിഡന്റും ആയിരിക്കുന്ന Evg. അജു അലക്സിനെയും പ്രത്യേകം ആദരിച്ചു.

തിരുവല്ല സെന്റെർ ജോ: സെക്രട്ടറി റോയി ആന്റണി പ്രോഗ്രാം കോ:ഓർഡിനേറ്റ് ചെയ്തു. ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് Pr.വിൽസൺ ജോസഫ്,Pr. തോമസ് മാത്യു (USA) പി.വൈ.പി.എ സംസ്ഥാന പബ്ലിസിറ്റി കൺവീനർ Pr. തോമസ് ജോർജ്ജ്, ജോ: സെക്രട്ടറി സന്തോഷ് എം പീറ്റർ, സംസ്ഥാന പി.വൈ.പി.എ കോ: ഓർഡിനേറ്ററും ആലപ്പുഴ മേഖലാ പ്രസിഡന്റുമായ ജസ്റ്റിൻ രാജ്, പി.വൈ. പി. എ കോട്ടയം മേഖല പ്രസിഡന്റ് Pr ഷാൻസ് ബേബി, കോട്ടാരക്കര മേഖല പ്രസിഡന്റ് Pr. സാം അഞ്ചൽ, വൈസ് പ്രസിഡന്റുമാരായ ബ്ലെസ്സൻ ബാബു, ബ്ലെസ്സൻ മാത്യു, സെക്രട്ടറി ഷിബിൻ ഗിലയാദ്, ജേ: സെക്രട്ടറി ബിബിൻ സാം പത്തനംത്തിട്ട മേഖല കോ: ഒർഡിനേറ്റർ Pr. ഷിനു വർഗ്ഗിസ്, Pr. ജെറി പൂവക്കാല, സെന്റെർ ട്രഷറർ ജോജി ഐപ്പ് മാത്യുസ്, കമ്മറ്റി അംഗം നെബു ആമല്ലൂർ എന്നിവർ ആശംസകൾ അറിയിച്ചു.

ഇരുന്നൂറിലധികം ആളുകൾ പങ്കെടുത്ത ഈ മീറ്റിംഗ് സെന്ററിലെ പാസ്റ്റർമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.

 

Leave A Reply

Your email address will not be published.