തൃക്കണ്ണമംഗൽ PYPA ലൈബ്രറി ഉദ്ഘാടനം ജൂൺ 19 ശനിയാഴ്ച്ച

വാർത്ത: ബിബിൻ സാം വെട്ടിക്കൽ

കൊട്ടാരക്കര: തൃക്കണ്ണമംഗൽ PYPA ലോക്കൽ യൂണിറ്റിൻ്റെ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനം വായനാ ദിനമായ ജൂൺ 19 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ഓൺലൈനായി നടത്തുവാൻ (Zoom) തീരുമാനിച്ചിരിക്കുകയാണ്. ഐ.പി.സി കൊട്ടാരക്കര സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ.എ.ഒ.തോമസുകുട്ടി ലൈബ്രറി ഉദ്ഘാടനം ചെയ്യുകയും പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ.ജെയ്സ് പാണ്ടാനാട് വായനദിന സന്ദേശവും നൽകുന്ന യോഗത്തിൽ വച്ച് ഐ.പി.സി തൃക്കണ്ണമംഗൽ രെഹോബോത്ത് സഭാ പ്രസിഡൻ്റ് പാസ്റ്റർ റെജിമോൻ ചാക്കോ ലൈബ്രറി മെമ്പർഷിപ്പ് വിതരണം ചെയ്യും. ഈ യോഗത്തിൽ എല്ലാ സഭാ വിശ്വാസികളും ജോയിൻ ചെയ്യണമെന്ന് ദൈവനാമത്തിൽ അറിയിക്കുന്നു.

ബ്രദർ. ബിബിൻ സാം വെട്ടിക്കൽ
(സെക്രട്ടറി)

Leave A Reply

Your email address will not be published.