പി.വൈ.സി തിരുവനന്തപുരം ജില്ലക്ക് ഇനി പുതിയ നേതൃത്വം

തിരുവനന്തപുരം: തലസ്ഥാന നഗരി ആയ തിരുവന്തപുരത്ത് പ്രവർത്തന സജ്ജമായ പുതിയ പി.വൈ.സി നേതൃത്വം നിലവിൽ വന്നു.

പ്രസിഡന്റായി പാസ്റ്റർ ഷിബു ജി.എൽ, വൈസ് പ്രസിഡന്റ്‌മാരായി പാസ്റ്റർ ഷൈജു കലിയൂർ, പാസ്റ്റർ ബെന്നി എ, സെക്രട്ടറിയായി പാസ്റ്റർ അരുൺ കുമാർ, ജോയിന്റ് സെക്രട്ടറി ആയി ബ്രദർ ജോയൽ, ട്രഷറാറായി പാസ്റ്റർ ബെന്നിസൺ, പ്രോഗ്രാം കോർഡിനേറ്ററായി ബ്രദർ ഷിബു ഏലിയാസ്, സോഷ്യൽ സർവിസ് കോർഡിനേറ്ററായി സിസ്റ്റർ വിജിത റോബിൻസൺ എന്നിവരെ തിരഞ്ഞെടുത്തു.

സംസ്ഥാന പി.വൈ.സി പ്രസിഡന്റ്‌ ബ്രദർ ജിനു വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി.വൈ.സി സ്റ്റേറ്റ് പൊളിറ്റിക്കൽ അഫേർസ് കൺവീനർ ബ്രദർ റൂബെൻ തോമസ് യോഗത്തിന് സ്വാഗതം അർപ്പിച്ചു. പി.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല പി.വൈ.സി യുടെ പ്രവർത്തനങ്ങളെ പറ്റി വിശദികരിക്കുകെയും തിരഞ്ഞെടുക്കപ്പെട്ടവരെ നിയമിച്ച് പ്രാർത്ഥിക്കുകെയും ചെയ്തു. തുടർന്ന് പി.വൈ.സി സ്റ്റേറ്റ് സോഷ്യൽ സർവീസ് കോർഡിനേറ്റർ അഡ്വ: ഷീജ സോളമൺ ആശംസകൾ അറിയിച്ചു. ശേഷം തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ ഷിബു G.L മറുപടി പ്രസംഗം നൽകി, സെക്രട്ടറി പാസ്റ്റർ അരുൺകുമാർ നന്ദി അറിയിക്കുകയും ട്രഷറർ പാസ്റ്റർ ബെന്നിസൻ പ്രാർത്ഥിച്ച് യോഗം അവസാനിപ്പിച്ചു. തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ഔദോഗിക പ്രവർത്തന ഉൽഘാടനം വരും ദിവസങ്ങളിൽ നടത്തും എന്ന് കമ്മിറ്റി അറിയിച്ചു.

Leave A Reply

Your email address will not be published.