പി. സി. ഐ. പ്രാർഥനസംഗമം നാളെ; പ്രമുഖ നേതാക്കന്മാർ പങ്കെടുക്കും

തിരുവല്ല: പെന്തക്കോസ്‌തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നാഷണൽ കൗൺസിൽ നേതൃത്വം കൊടുക്കുന്ന സർവ്വ പെന്തക്കോസ്ത് സഭാ പ്രാർത്ഥനാസംഗമത്തിൽ ഭാരതത്തിലെ മുഖൃധാര പെന്തക്കോസ്ത് സഭാ നേതാക്കന്മാർ ഉൾപ്പടെയുള്ള എല്ലാ പെന്തക്കോസ്ത് സഭാ നേതാക്കന്മാരും പങ്കെടുക്കുന്നു.
2021 ജൂൺ 29 (ചൊവ്വ) ന് വൈകിട്ട് 7 മുതൽ 9 മണിവരെ ആണ് വെർച്വൽ ആയി സൂം പ്ലാറ്റ്ഫോമിലൂടെ പ്രാർത്ഥനാസമ്മേളനം നടക്കുന്നത്. പി. സി. ഐ. നാഷണൽ പ്രസിഡന്റ് എൻ. എം. രാജു സമ്മേളനം ഉൽഘാടനം ചെയ്യും. റവ: ഡോ. ജോൺ. കെ. മാത്യു മുഖ്യസന്ദേശം നൽകും. സുജിത്ത്. എം. സുനിൽ, അഷ്‌ലിൻ സുജിത് (നാരോ ഗേറ്റ്, ഐ. സി. പി. എഫ് ജയ്പൂർ ബാൻഡ്) ആരാധനയ്ക്ക് നേന്ത്രത്വം കൊടുക്കും.
കോവിഡ് മഹാവ്യാദിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ രാജ്യത്തിനുണ്ടായ നഷ്ടങ്ങളും പതിനായിരക്കണക്കിന് ആൾക്കാരുടെ മരണവും അതുമൂലമുള്ള ഭയവും മാറുംമുമ്പേ വീണ്ടും മൂന്നാം ഘട്ടത്തിലേക്ക് രാജ്യം പോകുമോ എന്ന് ഏവരും ഭയപ്പെടുന്ന ഈ സാഹചര്യത്തിൽ ഈ പ്രാർഥനാസംഘമം മഹാമാരിയിൽ നിന്ന് ലോകത്തെയും നമ്മുടെ രാജ്യത്തെയും വിടുവിക്കുവാൻ വേണ്ടിയുള്ള പ്രാർത്ഥന ആയിത്തീരുവാൻ എല്ലാ പ്രിയപ്പെട്ടവരും സഹകരിക്കുവാൻ ഓർമിപ്പിക്കുന്നു. ജനപങ്കാളിത്വം കൊണ്ട് ഈ സമ്മേളനം ശ്രദ്ധിക്കപ്പെടും. പി. സി. ഐ. യുടെ ഇതര സംസ്ഥാന ഭാരവാഹികളും, ഇന്ത്യക്കകത്തുനിന്നും മറ്റ്‌ വിദേശരാജ്യത്തുനിന്നുമുള്ള പെന്തക്കോസ്ത് വിശ്വാസികളുടെയും ആത്മാർത്ഥമായ പങ്കാളിത്വം കൊണ്ടും ഈ സമ്മേളനം വ്യത്യസ്ത നിലവാരത്തിൽ ജനശ്രദ്ധ ആകർഷിക്കും.
ഇന്ത്യയിലെ സർവ്വ പെന്തക്കോസ്തു വിഭാഗങ്ങളുടെയും ഐക്യവേദിയായ പെന്തക്കോസ്‌തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പുത്രികാ വിഭാഗങ്ങളായ പെന്തക്കോസ്‌തൽ കേരളാ സ്റ്റേറ്റ് കൗൺസിൽ, പെന്തക്കോസ്‌തൽ യൂത്ത് കൗൺസിൽ (PYC), പെന്തക്കോസ്‌തൽ വുമൺസ് കൗൺസിൽ (PWC), കൂടി ചേർന്നാണ് പ്രാർത്ഥനാ സംഗമത്തിന് നേന്ത്രത്വം നൽകുന്നത്.
Meeting I D: 423 230 2608
Pass code:1234
വിശദ വിവരങ്ങൾക്ക്
ജനറൽ സെക്രട്ടറി. പാസ്റ്റർ. ജോസ് അതുല്യ
Mbl: 9447095601.

Leave A Reply

Your email address will not be published.