പി.വൈ.സി കർണാടക സ്റ്റേറ്റ് ലീഡർഷിപ്പ് കോൺഫറൻസ് നാളെ

ബെംഗളൂരു: പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സി) ഒരുക്കുന്ന ലീഡർഷിപ്പ് കോൺഫറൻസ് REJUVANATE – 22 നാളെ നടക്കും. *ഹെണ്ണൂർ – ഗദലഹള്ളി ഫെയ്ത്ത് സിറ്റി എ.ജി ചർച്ചിൽ വച്ച് രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്.* ഐ.പി.സി കർണാടക സ്റ്റേറ്റ് മുൻ പ്രസിഡൻ്റ് പാസ്റ്റർ റ്റി.ടി തോമസ് ഉത്ഘാടനം നിർവ്വഹിക്കും.

ഇൻ്റർനാഷണൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഡാൻ സ്ലാഗെ മുഖ്യ പ്രഭാഷകനായിരിക്കും. ദൈവദാസന്മാർക്കും കുടുംബങ്ങൾക്കും യുവജനങ്ങൾക്കും ഒരുപോലെ ഈ കോൺഫറൻസ് അനുഗ്രഹമായിരിക്കും. വിവിധ സെഷനുകളായി നടക്കുന്ന ഈ കോൺഫറൻസിൽ മറ്റ് അനുഗ്രഹീതരായ ദൈവദാസന്മാരും ക്ലാസ്സുകൾ നയിക്കും. ബാംഗ്ലൂരിലെ വിവിധ പെന്തക്കോസ്ത് സഭകളിൽ നിന്നും ദൈവദാസന്മാരും ദൈവവേലയിൽ താല്പര്യമുള്ള ദൈവജനങ്ങളും ഈ കോൺഫറൻസിൽ സംബന്ധിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 7829090900, 97404 05395

 

Leave A Reply

Your email address will not be published.