പാസ്റ്റർ ആർ. ശാമുവേൽ നിത്യതയിൽ; സംസ്ക്കാരം നാളെ

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ മുൻ പ്രസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായ ചെറുവല്ലൂർ, വറത്തുവിളാകം നിസ്സി ഇല്ലത്തിൽ പാസ്റ്റർ ആർ. ശാമുവേൽ നിര്യാതനായി.

കാഞ്ഞിരംകുളം സെക്ഷൻ മുൻ പ്രസ്ബിറ്റർ, വിഴിഞ്ഞം സെക്ഷൻ സെക്രട്ടറി, പ്രാർത്ഥന പങ്കാളി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉറിയാക്കോട്, ആര്യങ്കോട്, അയ്യപ്പൻകുഴി, കിളിയൂർ, മഞ്ഞക്കോട്, മാവിളക്കടവ്, പഴയ ഉച്ചക്കട, പൂന്തോട്ടം, ഭരതന്നൂർ, കല്ലിയൂർ എന്നീ സഭകളിലായി 40 വർഷത്തോളം ശുശ്രൂഷയിൽ ആയിരുന്നു.

സംസ്കാരം നാളെ ജനുവരി 24 തിങ്കൾ രാവിലെ 10 മുതൽ 1മണി വരെ ചെറിയകൊല്ല, ദേവികോട് സ്വവസതിയിൽ ശുശ്രൂഷകൾക്കു ശേഷം നടക്കും.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുവാൻ വിശേഷാൽ ഓർപ്പിക്കുന്നു ..

ഭാര്യ: അൽഫോൺസാൾ. മക്കൾ: ബാലറി പ്രകാശ്, പാസ്റ്റർ ഡേവിഡ് സാം, പാസ്റ്റർ ജപസിംഗ് ജോസ്, ജസീലാ റാണി. മരുമക്കൾ: നിത്യാനന്ദ പ്രകാശ് (Bible College Principal), ജസ്ലിൻ ശുഭ, റാണി ജപസിംഗ്, അനിൽ സൈമൺ.

Leave A Reply

Your email address will not be published.