പാസ്റ്റർ പി. വി. ചുമ്മാർ നവതിയുടെ നിറവിൽ; ആദരണീയം സമ്മേളനം ഇന്ന് വൈകിട്ട്

 

കുന്നംകുളം : ക്രൈസ്തവ ഗാനരചയിതാവും , അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ നവതിയുടെ നിറവിൽ. നവതി ആഘോഷത്തിന്റെ ഭാഗമായി ജന്മദിനമായ 20ന് വൈകിട്ട് 6.30ന് ആദരണീയ സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടത്തുന്ന സമ്മേളനത്തിൽ പവർവിഷൻ ചെയർമാൻ ഡോക്ടർ കെ സി ജോൺ മുഖ്യപ്രഭാഷണം നടത്തും. മാർത്തോമാ സഭ സഫ്രഗൻ മെത്രാപ്പൊലീത്ത. യുയാക്കീം മാർ കൂറിലോസ്, മലങ്കര ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ്, രമ്യ ഹരിദാസ് എം.പി, എ.സി മൊയ്തീൻ എം. എൽ.എ, ക്രൈസ്തവ ഗായകരായ ഭക്തവത്സലൻ, ബിനോയ് ചാക്കോ, എ.ജി ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ കെ .ജെ മാത്യു തുടങ്ങി വിവിധ സഭാ |സംഘടന സാമൂഹിക നേതാക്കൾ പങ്കെടുത്ത് സംസാരിക്കും.

അഴലേറും ജീവിത മരുവിൽ നീ കേഴുകയോ ഇനി സഹജാ ,എന്നും നടത്തും അവൻ എന്നെ നടത്തും ഉന്നത മാർഗ്ഗത്തിൽ വാഗ്ദത്തങ്ങളിൽ തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ച പാസ്റ്റർ ചുമ്മാർ……

Read more:- https://www.facebook.com/110494944022460/posts/369592231446062/

Leave A Reply

Your email address will not be published.