റവ. ഡോ. പി എസ് ഫിലിപ്പ് സാറിന്റെ സംസ്‍കാരം ഡിസംബർ 17 വെള്ളിയാഴ്ച

നമ്മെ വിട്ടു കർത്തൃസന്നിധിയിലേക്കു വാങ്ങിപോയ അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ആയിരുന്ന റവ. ഡോ. പി എസ് ഫിലിപ്പ് സാറിന്റെ സംസ്‍കാരം വെള്ളിയാഴ്ച (17.12.2021) രാവിലെ 9 മണി മുതൽ അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് പുനലൂർ എ ജി ആസ്ഥാനത്തെ ഗ്രൗണ്ടിൽ ആരംഭിക്കുകയും തുടർന്നു സംസ്ക്കാരം 1 മണിക്ക് പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടത്തപെടുകയും ചെയ്യുന്നതാണ്.

ശനിയാഴ്ച പുലർച്ചെ ഹൃദയഘാതത്തെ തുടർന്നു താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു. അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് സമൂഹത്തിനു നിരവധി സംഭാവനകൾ നൽകിയ ദൈവത്തിന്റെ ദാസൻ ആയിരുന്നു റവ. ഡോ. പി എസ് ഫിലിപ്പ്. അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് സമൂഹത്തിനും, പെന്തകോസ്ത് സമൂഹത്തിനും ഒരു വലിയ നഷ്ടമാണ് ഫിലിപ്പ് സാറിന്റെ വേർപാട്.

Leave A Reply

Your email address will not be published.