പാസ്റ്റർ ഫിലിപ്പോസ് മാത്യൂ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പുനലൂർ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ പുനലൂർ സെന്ററിലെ വന്മള സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ബിജു റ്റി ഫിലിപ്പിന്റെ പിതാവും വളർഡി എന്ന് വിളിക്കുന്ന പാസ്റ്റർ റ്റി പി മാത്യുവിന്റെ മകൻ വണ്ടിപെരിയാർ തടത്തുകാലായിൽ വീട്ടിൽ പാസ്റ്റർ പാസ്റ്റർ ഫിലിപ്പോസ് മാത്യു (73 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു.

ദീർഘകാലം ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ശ്രുഷഷകനായിരുന്നു. പാമ്പനാർ, കൊടുവാകരണം, വാളകം, കുന്നക്കൽ, ഇടുക്കി കഞ്ഞിക്കുഴി, കനകകുന്ന്, വട്ടമൺ, പൂയപ്പള്ളി, നൂറനാട് നന്നാട്, പാമ്പാടി എന്നിവിടങ്ങളിൽ സഭാ ശ്രുഷഷകനായിരുന്നു.

ഭാര്യ: ശ്രീമതി തങ്കമ്മ ഫിലിപ്പോസ്. മക്കൾ : പാസ്റ്റർ ബിജു റ്റി ഫിലിപ്പ്, മേഴ്‌സി, സൂസൻ. മരുമക്കൾ: പാസ്റ്റർ നോബിൾ ജോസഫ്, പാസ്റ്റർ ബിനു പുന്നൂസ്, ജെസി.

സംസ്കാര ശ്രുഷുഷ മാർച്ച്‌ 9 ബുധനാഴ്ച്ച രാവിലെ 8 മണിക്ക് ഇലമ്പൽ ഭവനത്തിൽ കൊണ്ട് വന്നതിന് ശേഷം 9 മണി മുതൽ പുനലൂർ അഞ്ചൽ റൂട്ടിൽ ചുടുകട്ട ജംഗ്ഷനിലുള്ള ഫെയ്‌ത് ലീഡേഴ്‌സ് ചർച്ചിൽ നടത്തിയ ശേഷം ഉച്ചക്ക് 1 മണിക്ക് പ്ലാച്ചേരി സെമിത്തേരിയിൽ നടത്തും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.